Salary Hike | പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നത് ഇരട്ട സന്തോഷവാര്‍ത്ത! ഇവ രണ്ടും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ശമ്പളം ഇത്രവരെ ഉയരാം

 


ന്യൂഡെല്‍ഹി: (www.kvartha.com) പുതുവര്‍ഷത്തില്‍ കേന്ദ്ര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സന്തോഷ വാര്‍ത്ത നല്‍കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ക്ക് ഇരട്ടി സന്തോഷവാര്‍ത്ത ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഡിഎ വര്‍ധനവിന് പുറമെ, ഫിറ്റ്മെന്റ് ഫാക്ടറിന്റെ കാര്യത്തിലും സര്‍ക്കാര്‍ വലിയ തീരുമാനമെടുക്കാന്‍ പോകുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
         
Salary Hike | പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ കാത്തിരിക്കുന്നത് ഇരട്ട സന്തോഷവാര്‍ത്ത! ഇവ രണ്ടും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ശമ്പളം ഇത്രവരെ ഉയരാം

41 മുതല്‍ 43 ശതമാനം വരെ ഡിഎ

ജീവനക്കാരുടെ ക്ഷാമബത്ത നാല് അല്ലെങ്കില്‍ അഞ്ച് ശതമാനം എന്ന നിരക്കില്‍ വര്‍ധിപ്പിച്ചേക്കും. ഇതോടെ ക്ഷാമബത്ത 41 മുതല്‍ 43 ശതമാനം വരെയായി ഉയരും. ഡിഎ വര്‍ധിപ്പിച്ചാല്‍ ജീവനക്കാരുടെ ശമ്പളത്തിലും വന്‍ വര്‍ധനയുണ്ടാകും. ഇതിന് പുറമെ 18 മാസത്തെ കുടിശ്ശികയുടെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. 18 മാസത്തെ കുടിശ്ശിക നല്‍കണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നതാണ്. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം 2020ല്‍ സര്‍ക്കാര്‍ ഡിഎ തടഞ്ഞിരുന്നു. ഡിഎ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അത് വലിയ ആശ്വാസമാകും.

ഫിറ്റ്മെന്റ് ഫാക്ടര്‍

ഫിറ്റ്മെന്റ് ഫാക്ടറിന്റെ കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടേക്കുമെന്നാണ് അറിയുന്നത്. ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ശതമാനത്തില്‍ നിന്ന് 3.68 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം 2022 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പ് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനയുണ്ടാകും.

കഴിഞ്ഞ തവണ സര്‍ക്കാര്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ വര്‍ധിപ്പിച്ചപ്പോള്‍ ജീവനക്കാരുടെ ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം നേരിട്ട് 6000ല്‍ നിന്ന് 18000 ആയി. നിലവില്‍, 2.57 ശതമാനം ഫിറ്റ്മെന്റ് ഫാക്ടറിലാണ് ശമ്പളം കണക്കാക്കുന്നത്. ഇത് അടിസ്ഥാന ശമ്പളം അനുസരിച്ച് 18,000 രൂപയാണ്. എന്നാല്‍ നിര്‍ദിഷ്ട 3.68 ശതമാനമായി ഫിറ്റ്മെന്റ് ഫാക്ടര്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍, അടിസ്ഥാന ശമ്പളം 8000 രൂപ ഉയര്‍ന്ന് 26,000 രൂപയാകും.

സര്‍ക്കാര്‍ അടുത്തിടെ ഡിഎ നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ 48 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും നേട്ടം ലഭിച്ചു.

Keywords:  Latest-News, National, Top-Headlines, Government-of-India, Government-Employees, Salary, Hike, 7th Pay Commission: Centre Likely to Decide on Fitment Factor Soon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia