ജമ്മു കാശ്മീരില്‍ ഭീകരാക്രമണം: എട്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു
Jun 26, 2016, 09:10 IST
ശ്രീനഗര്‍: (www.kvartha.com 25.06.2016) ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. 20 ലധികം ജവാന്മാര്ക്ക് പരുക്കേറ്റു.
പരുക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. അതേസമയം രണ്ട് ഭീകരരെ വധിച്ചതായും രണ്ട് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും സുരക്ഷാസേന അറിയിച്ചു. ഒളിച്ചിരിക്കുന്നവര്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഒരുമാസത്തിനിടെ കാശ്മീരില്‍ സൈനികവാഹനത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സിആര്‍പിഎഫ്, പൊലീസ് അധികൃതര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് നടന്ന ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൈന്യവും ഭീകരരും ഏറ്റുമുട്ടിയിരുന്നു. അതില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചിരുന്നു.
പരുക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. അതേസമയം രണ്ട് ഭീകരരെ വധിച്ചതായും രണ്ട് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും സുരക്ഷാസേന അറിയിച്ചു. ഒളിച്ചിരിക്കുന്നവര്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Keywords: Srinagar, Jammu, Kashmir, India, National, Terrorism, Terrorists, Terror Attack, Dead, Murder, Killed, Jawans, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.