മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 8 മരണം

 


മുംബൈ: (www.kvartha.com 30.06.2016) മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.15 മണിയോടെ അന്ധേരി വെസ്റ്റിലെ വയര്‍ലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മരുന്നുവില്‍പന ശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലേക്ക് തീ പടരുകയായിരുന്നു. ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിരവധി ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 8 മരണം

Also Read:
വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ കെഎസ്ഇബി

Keywords:  8 Dead In Fire At Building In Mumbai's Andheri, Fire Force, Building, Medical Shop, Hospital, Treatment, Police, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia