പാല്‍പ്പൊടി മോഷ്ടിച്ചതിന് ഭിന്നശേഷിയുള്ള അമ്മയ്ക്കും മകനും ക്രൂരമര്‍ദനം
Jul 17, 2015, 15:04 IST
ആഗ്ര: (www.kvartha.com 17/07/2015) ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ച കുറ്റത്തിന് ഭിന്നശേഷിയുള്ള അമ്മയ്ക്കും എട്ട് വയസുകാരനായ മകനും ക്രൂരമര്‍ദനം. യുവതി ജോലി ചെയ്യുന്ന വീട്ടിന്റെ ഉടമയായ അധ്യാപികയും ഭര്‍ത്താവും ചേര്‍ന്നാണ് ഇരുവരേയും ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടിലെ അടുക്കളയില്‍ നിന്നും കുട്ടിയും അമ്മയും പാല്‍പ്പൊടി എടുക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ട് കുപിതരായാണ് ദമ്പതികള്‍ ഇരുവരേയും മര്‍ദിച്ചത്.
ദമ്പതികള്‍ തന്റെ സാരിയും കുട്ടിയുടെ വസ്ത്രങ്ങളും നിര്‍ബന്ധിച്ച് ഊരിപ്പിച്ചശേഷം
മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും അവര്‍ വ്യക്തമാക്കി.
എന്നാല്‍ സംഭവം പുറത്തറിഞ്ഞിട്ടും പോലീസ് നടപടിയൊന്നും എടുത്തില്ലെന്ന് മാത്രമല്ല സംഭവസ്ഥലത്തെത്തിയപ്പോള്‍ പെട്രോള്‍ അടിക്കാനുള്ള പണം യുവതിയുടെ കയ്യില്‍ നിന്നും വാങ്ങുകയും ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
Also Read:
കാസര്‍കോട് കോട്ട വില്‍പന: ടി.ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ കേസ്
Keywords: 8-year-old, mother brutally beaten for stealing a spoon of milk powder, Agra, Teacher, Coupels, Police, Threatened, Arrest, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.