Religious Conversion | '400 ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി'; പട്ടിണിയില്‍ കഴിഞ്ഞ കുടുംബങ്ങളെ പണവും ഭക്ഷണവും നല്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി ആരോപണം; 3 സ്ത്രീകള്‍ ഉള്‍പെടെ 9 പേര്‍ക്കെതിരെ കേസ്
Oct 29, 2022, 17:31 IST
ലക്നൗ: (www.kvartha.com) ലോക് ഡൗണ്‍ സമയത്ത് മീററ്റില്‍ പട്ടിണിയില്‍ കഴിഞ്ഞ കുടുംബങ്ങളെ പണവും ഭക്ഷണവും നല്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി ആരോപണം. ചേരിയില്‍ താമസിക്കുന്ന 400 ഓളം ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചതായി എ എന്‍ ഐ റിപോര്‍ട് ചെയ്തു. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പെടെ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മീററ്റിലെ ഒരു ചേരിയില്‍, ലോക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങളെ കേന്ദ്രികരിച്ചാണ് മതപരിവര്‍ത്തനത്തിന് ശ്രമം നടന്നത്. ഇതര സമുദായത്തില്‍പെട്ട ചിലരെത്തി കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും പണവും ഒരുക്കി. ചിലര്‍ക്ക് കച്ചവടം ആരംഭിക്കാന്‍ വായ്പയും നല്കി. ഇതിന് പിന്നാലെയാണ് യേശുക്രിസ്തുവിനെ ആരാധിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് ആരോപണം.
പ്രദേശത്ത് ഒരു പള്ളിയും താല്കാലികമായി നിര്‍മിച്ച്, തൊഴിലാളി കുടുംബത്തെ പള്ളിയില്‍ കൊണ്ടുപോയി ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പ്രതികള്‍ പള്ളി സന്ദര്‍ശനം പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ ചേരി നിവാസികളെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും റിപോര്‍ടില്‍ പറയുന്നു. കൂടാതെ ദീപാവലി ദിനത്തില്‍ ലക്ഷ്മി പൂജയ്ക്കിടെ ഇവര്‍ വീടുകള്‍ ആക്രമിക്കുകയും ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി തൊഴിലാളികളു ആരോപിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന ആരോപണം പുറത്തെത്തിയതോടെ ബിജെപി നേതാവ് ദീപക് ശര്‍മ ബസ്തിയിലെ ജനങ്ങളുമായി എസ് എസ് പി ഓഫീസിലെത്തി രേഖാമൂലം പരാതി നല്കി. മീററ്റിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ മതപരിവര്‍ത്തന കേന്ദ്രമായി മാറുകയാണെന്ന് ദീപക് ശര്‍മ്മ ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.