Visited ancestral home | പാകിസ്താന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഇടപെട്ടു; ഇന്‍ഡ്യക്കാരിക്ക് വിസ അനുവദിച്ചു; റാവല്‍പിണ്ടിയിലെ തറവാട്ടുവീട് സന്ദര്‍ശിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിച്ച് 90 കാരി

 


ലാഹോര്‍: (www.kvartha.com) 90 കാരിയായ റീന ഛിബര്‍ വര്‍മയ്ക്ക് പാകിസ്താന്‍ വിസ അനുവദിച്ചതോടെ റാവല്‍പിണ്ടിയിലെ തന്റെ തറവാട്ടുവീട് സന്ദര്‍ശിക്കണമെന്ന ഇന്‍ഡ്യക്കാരിയുടെ ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിച്ചു. വാഗാ-അടാരി അതിര്‍ത്തി വഴി ശനിയാഴ്ച അവര്‍ ഇവിടെയെത്തി. വിഭജന കാലത്തിന് 75 വര്‍ഷത്തിന് ശേഷമാണ് സ്വന്തം നാടും വീടും കാണാനെത്തിയത്.
                              
Visited ancestral home | പാകിസ്താന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഇടപെട്ടു; ഇന്‍ഡ്യക്കാരിക്ക് വിസ അനുവദിച്ചു; റാവല്‍പിണ്ടിയിലെ തറവാട്ടുവീട് സന്ദര്‍ശിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സാക്ഷാത്കരിച്ച് 90 കാരി

പാകിസ്താനില്‍ എത്തിയ ഉടന്‍, റീന ജന്മനാടായ റാവല്‍പിണ്ടിയിലേക്ക് പോയി, അവിടെ ജന്മ വീടായ പ്രേം നിവാസും സ്‌കൂളും ബാല്യകാല സുഹൃത്തുക്കളെയും സന്ദര്‍ശിക്കും. വിഭജനകാലത്ത് തന്റെ കുടുംബം റാവല്‍പിണ്ടിയിലെ ദേവി കോളജ് റോഡിലായിരുന്നു താമസിച്ചിരുന്നതെന്ന് പൂനെയില്‍ നിന്നുള്ള വര്‍മ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറയുന്നു. 'ഞാന്‍ മോഡേണ്‍ സ്‌കൂളിലാണ് പഠിച്ചത്. എന്റെ നാല് സഹോദരങ്ങളും ഇതേ സ്‌കൂളില്‍ പഠിച്ചവരാണ്. എന്റെ സഹോദരനും ഒരു സഹോദരിയും മോഡേണ്‍ സ്‌കൂളിന് സമീപമുള്ള ഗോര്‍ഡന്‍ കോളജിലാണ് പഠിച്ചത്,' അവര്‍ ഓര്‍മിച്ചു.

'എന്റെ പിതാവ് പുരോഗമന ചിന്താഗതിക്കാരനായതിനാല്‍, ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും കൂടിയുള്ള ഒത്തുചേരലുകളില്‍ പ്രശ്‌നമില്ലായിരുന്നു. എന്റെ മൂത്ത സഹോദരങ്ങളുടെ മുസ്ലീം സുഹൃത്തുക്കള്‍ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. വിഭജനത്തിന് മുമ്പ് ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. രാജ്യം വിഭജിച്ചത് തെറ്റായിരുന്നെങ്കിലും, അത് സംഭവിച്ചു, നമുക്കെല്ലാവര്‍ക്കും വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം,' അവര്‍ പറഞ്ഞു.

1947-ലെ വിഭജന സമയത്ത് കുടുംബം ഇന്‍ഡ്യയിലേക്ക് താമസം മാറുമ്പോള്‍ 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന വര്‍മയ്ക്ക് ഇന്‍ഡ്യയിലെ പാകിസ്താന്‍ ഹൈകമീഷന്‍ മൂന്ന് മാസത്തെ വിസ അനുവദിച്ചു. 1965-ല്‍ പാകിസ്താന്‍ വിസയ്ക്ക് വര്‍മ അപേക്ഷിച്ചിരുന്നുവെങ്കിലും യുദ്ധം കാരണം രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നം രൂക്ഷമായിരുന്നതിനാല്‍ അന്ന് ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം തന്റെ തറവാട്ടുവീട് സന്ദര്‍ശിക്കാനുള്ള ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചിരുന്നതായി വയോധിക പറഞ്ഞു.
പാകിസ്താന്‍ പൗരനായ സജ്ജാദ് ഹൈദര്‍ അവരെ സോഷ്യല്‍ മീഡിയയില്‍ ബന്ധപ്പെടുകയും റാവല്‍പിണ്ടിയിലെ അവരുടെ വീടിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.

അടുത്തിടെ, വര്‍മ വീണ്ടും പാകിസ്താന്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് അവര്‍ തന്റെ ആഗ്രഹം പാകിസ്താന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തു. അവരാണ് ജന്മനാടും വീടും സന്ദര്‍ശിക്കാന്‍ വിസയ്ക്ക് സൗകര്യമൊരുക്കിയത്.

Keywords:  Latest-News, Pakistan, National, India, Woman, Visit, Visa, Family, Lahore, Top-Headlines, Country, Travel, Social-Media, Indian woman visits Pakistan, Visited ancestral home, 90-year-old Indian woman revisits Pakistan after 75 years to see her ancestral home.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia