നിന്ന് തിരിയാന്‍ ഇടമില്ലാത്ത ട്രക്കില്‍ നൂറോളം പേരുടെ 48 മണിക്കൂര്‍ നീണ്ട യാത്ര; നാട്ടിലേക്ക് തിരിച്ചില്ലായിരുന്നെങ്കില്‍ പട്ടിണി കിടന്ന് മരിച്ചേനെയെന്ന് തൊഴിലാളികള്‍

 


ലഖ്‌നൗ: (www.kvartha.com 20.04.2020) ലോക് ഡൗണിനെ തുടര്‍ന്ന് താത്ക്കാലിക ഷെല്‍ട്ടറുകളില്‍ താമസിച്ചിരുന്ന 94 കുടിയേറ്റതൊഴിലാളികള്‍ ഭക്ഷണം ലഭിക്കായതോടെ കുടുംബവുമായി ട്രാക്കില്‍ യാത്ര ചെയ്യാനൊരുങ്ങിയത് 1000 കീലോ മീറ്റര്‍. ഹരിയാനയിലെ ബല്ലാബ്ഗഢില്‍ നിന്ന് ബീഹാറിലെ തങ്ങളുടെ ഗ്രാമത്തിലേക്കാണ് ഇത്രയേറെ ആളുകള്‍ ട്രക്കില്‍ യാത്രചെയ്തത്.

എന്നാല്‍ ഹരിയാനയില്‍ നിന്ന് പുറപ്പെട്ട സംഘത്തെ യുപി -ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ വെച്ച് യുപി പോലീസ് പിടികൂടുകയായിരുന്നു. തിരിയാന്‍ പോലും സ്ഥലമില്ലാത്ത വിധം തിങ്ങിക്കൂടിയാണ് ട്രക്കിലിത്രയും ദൂരം ഇവര്‍ യാത്ര ചെയ്തത്.

ഹരിയാനയില്‍ നിന്ന് ഏപ്രില്‍ 17നാണ് യാത്ര തിരിച്ചത്. 48 മണിക്കൂര്‍ പിന്നിട്ടയാത്രക്കൊടുവിലാണ് സംഘത്തെ പോലീസ് പിടികൂടുന്നത്. രണ്ട് ദിവസവും ബിസ്‌ക്കറ്റും പൊരിയും തിന്ന് മാത്രമാണ് ഇവര്‍ വിശപ്പടക്കിയിരുന്നത്.

നിന്ന് തിരിയാന്‍ ഇടമില്ലാത്ത ട്രക്കില്‍ നൂറോളം പേരുടെ 48 മണിക്കൂര്‍ നീണ്ട യാത്ര; നാട്ടിലേക്ക് തിരിച്ചില്ലായിരുന്നെങ്കില്‍ പട്ടിണി കിടന്ന് മരിച്ചേനെയെന്ന് തൊഴിലാളികള്‍

'ഒരു സ്വകാര്യ സിമന്റ് കമ്പനിയിലാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. കമ്പനി കുറച്ചു ദിവസം റേഷന്‍ നല്‍കിയിരുന്നു. പിന്നീട് അവരത് നിര്‍ത്തി. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായം അപൂര്‍വ്വമായേ ലഭിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ സേവനങ്ങളുമായെല്ലാം ബന്ധപ്പെട്ടു. ഉടന്‍ സഹായിക്കാം എന്ന മറുപടി ലഭിച്ചു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല', ട്രക്കിലുണ്ടായിരുന്ന നന്ദകിഷോര്‍ രാജക് എന്ന കുടിയേറ്റ തൊഴിലാളി പറയുന്നു.

'രണ്ടാമത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴേക്കും ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ലാതായി. ട്രക്കില്‍ കയറി യാത്രതിരിച്ചില്ലായിരുന്നെങ്കില്‍ പട്ടിണി കിടന്ന് മരിച്ചേനെ.ആരും ഞങ്ങളെ കേള്‍ക്കാനുണ്ടായിരുന്നില്ല', ട്രക്കിലുണ്ടായിരുന്ന മറ്റൊരാള്‍ പറയുന്നു.

യുപിയിലെ അലിഡഢില്‍ കുടിയേറ്റ തൊഴിലാളികള്‍ ചീഞ്ഞ പഴക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷ്യയോഗ്യമായവ തിരഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നിട്ടും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല.

നിന്ന് തിരിയാന്‍ ഇടമില്ലാത്ത ട്രക്കില്‍ നൂറോളം പേരുടെ 48 മണിക്കൂര്‍ നീണ്ട യാത്ര; നാട്ടിലേക്ക് തിരിച്ചില്ലായിരുന്നെങ്കില്‍ പട്ടിണി കിടന്ന് മരിച്ചേനെയെന്ന് തൊഴിലാളികള്‍

വേണ്ടത്ര ഭക്ഷണവും സൗകര്യങ്ങളുമില്ലാതെ ലോക് ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ചിലര്‍ പല വഴിക്ക് നടന്നും മറ്റും നാടെത്തി.

Keywords:  News, National, India, Lucknow, Labours, Travel, Police, Food, 94 Migrant Workers and Families On 1000-km Truck Journey during lockdown time
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia