9-ാം ക്ലാസ് വിദ്യാർഥിയാണോ? ശാസ്ത്ര - ബഹിരാകാശ വിഷയങ്ങളിൽ താത്പര്യമുണ്ടോ? ഐ എസ് ആർ ഒ ക്യാംപിൽ പങ്കെടുക്കാൻ അവസരം; അപേക്ഷിക്കാൻ അവസാന തീയതി ഏപ്രിൽ 9; അറിയാം എല്ലാം
Mar 26, 2022, 12:49 IST
ന്യൂഡെൽഹി: (www.kvartha.com 26.03.2022) ഇൻഡ്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ISRO) സ്കൂൾ കുട്ടികൾക്കായി 'യംഗ് സയന്റിസ്റ്റ് പ്രോഗ്രാം' (യുവ വിജ്ഞാനി കാര്യക്രം - യുവിക) എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. പുതുതലമുറയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഉയർന്നുവരുന്ന പ്രവണതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.
ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂളിൽ 2022 മാർച് ഒന്ന് പ്രകാരം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രാജ്യത്തുടനീളമുള്ള 150 വിദ്യാർഥികളെ തെരഞ്ഞെടുക്കും. വേനൽക്കാല അവധി ദിവസങ്ങളിൽ (2022 മെയ് 16-28) രണ്ടാഴ്ചയാണ് പര്യാപടി. പ്രമുഖ ശാസ്ത്രജ്ഞരുടെ അനുഭവം പങ്കിടൽ, പരീക്ഷണാത്മക പ്രദർശനം, ലാബ് സന്ദർശനങ്ങൾ, ചർചകൾക്കുള്ള പ്രത്യേക സെഷനുകൾ തുടങ്ങിയവ ഉൾപെടുന്നു.
യോഗ്യത
1. എട്ടാം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്.
2. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സയൻസ് ഫെയറിൽ (സ്കൂൾ / ജില്ല / സംസ്ഥാനം, അതിനു മുകളിലുള്ള തലം. സ്കൂൾ / ജില്ല / സംസ്ഥാന / കേന്ദ്ര സർകാർ അതോറിറ്റി സംഘടിപ്പിച്ചതാകണം) പങ്കാളിത്തം.
3. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഒളിമ്പ്യാഡ് / സയൻസ് മത്സരങ്ങളിലെ സമ്മാനം, അല്ലെങ്കിൽ തത്തുല്യം. (സ്കൂൾ / ജില്ല / സംസ്ഥാന, അതിന് മുകളിലുള്ള തലങ്ങളിൽ ഒന്ന് മുതൽ മൂന്നാം സ്ഥാനം വരെ).
4. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സ്കൂൾ/ ഗവ. / സ്ഥാപനങ്ങൾ / രജിസ്റ്റർ ചെയ്ത സ്പോർട്സ് ഫെഡറേഷൻ നടത്തിയ കായിക മത്സരങ്ങളിലെ വിജയി. ഓൺലൈൻ ഗെയിമുകളിലെ വിജയിയെ പരിഗണിക്കില്ല.
5. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സ്കൗട് ആൻഡ് ഗൈഡ്സ്/എൻസിസി/എൻഎസ്എസ് അംഗം.
6. ഓൺലൈൻ ക്വിസിലെ പ്രകടനം.
7. പഞ്ചായത് പരിധിയിലുള്ള സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക വെയിറ്റേജ് നൽകും.
ഓരോ സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പങ്കാളിത്തം ഉറപ്പാക്കും. ഐഎസ്ആർഒയുടെ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), തിരുവനന്തപുരം, യുആർ റാവു സാറ്റലൈറ്റ് സെന്റർ (URSC), ബെംഗ്ളുറു, സ്പേസ് ആപ്ലികേഷൻ സെന്റർ (SAC), അഹ്മദാബാദ്, നാഷനൽ റിമോട് സെൻസിംഗ് സെന്റർ (NRSC), ഹൈദരാബാദ്, നോർത്-ഈസ്റ്റ് സ്പേസ് ആപ്ലികേഷൻ സെന്റർ (NE-SAC) , ഷില്ലോങ്. അവസാനം, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സന്ദർശിക്കാൻ വിദ്യാർഥികളെ കൊണ്ടുപോകും.
മുഴുവൻ കോഴ്സ് സമയത്തും വിദ്യാർഥിയുടെ യാത്രയ്ക്കുള്ള ചെലവ് (സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് പരിപാടി സ്ഥലത്തേക്കും തിരിച്ചും ട്രെയിനിൽ II എസി നിരക്ക്), കോഴ്സ് മെറ്റീരിയലുകൾ, താമസം, ബോർഡിംഗ് മുതലായവ ഐഎസ്ആർഒ വഹിക്കും. ഒരു രക്ഷിതാവിന് II എസി ട്രെയിൻ നിരക്കും നൽകും.
രെജിസ്ട്രേഷൻ
യുവിക - 2022-ന്റെ രെജിസ്ട്രേഷൻ പ്രക്രിയയിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് നാല് ഘട്ടങ്ങളും പൂർത്തിയാക്കണം. അപൂർണമായ അപേക്ഷ പരിഗണിക്കുന്നതല്ല.
ഘട്ടം 1: യുവിക- 2022-നുള്ള ഇ-മെയിൽ രെജിസ്ട്രേഷൻ.
സ്റ്റെപ്പ് 2: ഇ-മെയിൽ രെജിസ്ട്രേഷൻ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഓൺലൈൻ ക്വിസിൽ പങ്കെടുക്കുക.
ഘട്ടം 3: ക്വിസ് സമർപിച്ച് 60 മിനിറ്റിന് ശേഷം YUVIKA പോർടൽ ലോഗിൻ ചെയ്ത് എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിക്കുക. ഓൺലൈൻ അപേക്ഷാ ഫോം സമർപിക്കുക, സമർപിച്ച ഫോം ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 4: രെജിസ്ട്രേഷന്റെ അവസാന തീയതിക്ക് മുമ്പ് ഒപ്പിട്ട പകർപും ആവശ്യമായ എല്ലാ സർടിഫികറ്റുകളും അപ്ലോഡ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: yuvika(at)isro(dot)gov(dot)in-ലേക്ക് മെയിൽ ചെയ്യുക.
വെബ്സൈറ്റ്: www(dot)isro(dot)gov(dot)in
പ്രധാനപ്പെട്ട തീയതികൾ:
രെസ്ട്രേഷൻ അവസാനിക്കുന്നത്: ഏപ്രിൽ 10, 2022, വൈകീട്ട് നാല് മണി.
താൽകാലിക സെലക്ഷൻ ലിസ്റ്റിന്റെ പ്രഖ്യാപനം: ഏപ്രിൽ 20, 2022
യുവിക 2022 പ്രോഗ്രാം: മെയ് 16-28, 2022.
Keywords: 9th standard student can take part in summer camp organized by ISRO, National, News, Top-Headlines, Newdelhi, Student, School, India, Examination, Certificate, Marklist, Website, Registration, Space, Subject, Intrest, Apply.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.