ചരിത്രമുറങ്ങുന്ന ബനാവസി

 


(www.kvartha.com 07.10.2015) ബനാവസി, ഒറ്റക്കാഴ്ചയില്‍ തന്നെ സഞ്ചാരികളുടെ മനംനിറയ്ക്കുന്ന കര്‍ണാടകയിലെ പുരാതന നഗരം. കണ്ടുമടുത്ത കാഴ്ചകള്‍ക്കിടയില്‍ മനം നിറയ്ക്കുന്ന കാഴ്ചയൊരുക്കുന്ന ബനാവസി പക്ഷേ സഞ്ചാരികള്‍ അധികമൊന്നും എത്തിപ്പെടാത്ത സുന്ദര നഗരമാണ്. പ്രകൃതി ഭംഗിയില്‍ ചിലപ്പോഴൊക്കെ കേരളത്തെ ഓര്‍മിപ്പിക്കുന്ന പച്ചപ്പ്. അപൂര്‍വസസ്യജാലങ്ങള്‍ നിറഞ്ഞ വനം ബനാവസിയെ നിശബ്ദ സുന്ദരിയാക്കുന്നു. ഉത്തര കര്‍ണാടകയിലെ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ പുരാതന നഗരം പഴയ കര്‍ണാടകയുടെ തലസ്ഥാനമായാണ് അറിയപ്പെട്ടിരുന്നത്. എഡി നാലാം നൂറ്റാണ്ടില്‍ കദംബ രംജഭരണത്തിന് കീഴിലായിരുന്നു ഈ നഗരം.

പല പല രാജവംശങ്ങളും വളര്‍ച്ചയും തളര്‍ച്ചയും കണ്ട നഗരം. പക്ഷേ ബനാവസിയുടെ മനോഹാരിത കാലം കാത്തുവച്ചു. തലമുറകള്‍ കൈമാറി വന്ന രാജഭരണകാലത്തിന്റെ അവശേഷിപ്പുകള്‍ക്കൊപ്പം നെല്‍പ്പാടങ്ങളും, കരകവിഞ്ഞൊഴുകുന്ന പുഴകളും, തുളളിച്ചാടിയൊഴുകുന്ന വെളളച്ചാട്ടവുമൊക്കെ സൃഷ്ടിച്ചു പ്രകൃതി ബനാവസിയെ കൂടുതല്‍ സുന്ദരിയാക്കി... മഴക്കാലത്ത് മഴത്തുളളികളാല്‍ പൊതിഞ്ഞ ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ കുളങ്ങളും, മഞ്ഞുകാലത്ത് കോടമഞ്ഞും, വസന്തകാലത്ത് സുന്ദരമായ പൂക്കള്‍ പരത്തുന്ന സൗരഭവും- മാറിമാറിയെത്തുന്ന കാലാവസ്ഥകള്‍ കൊണ്ടും അനുഗ്രഹീതയായ നഗരം.

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

രാജഭരണകാലത്ത് നിര്‍മിച്ച നിരവധി കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും, നൃത്ത
മണ്ഡപങ്ങളുമൊക്കെ ഇന്നും ഇവിടെയുണ്ട്. വിവിധ രാജഭരണകാലത്ത് ബനാവസി പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ശക്തരായ രാജാക്കന്മാര്‍, അതിപ്രശസ്തരായ പണ്ഡിതശ്രേഷ്ഠന്മാര്‍. കൊട്ടാരം എഴുത്തുകാരുടെ കൃതികളിലൊക്കെ ബനാവസിയെക്കുറിച്ചുളള വര്‍ണനകളുണ്ട്. കൊട്ടാര അകത്തളങ്ങളെ അലങ്കരിച്ച ലോഹനിര്‍മിതമായ പ്രതിമകളും ശില്‍പ്പങ്ങളുമൊക്കെ ഇന്നും ബനാവസിയിലുണ്ട്. കര്‍ണാടകയിലെ മധുകേശ്വര ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്.

കദംബ രാജവംശകാലത്ത് നിര്‍മിച്ചതാണ് ക്ഷേത്രം. മഹാവിഷ്ണു ക്ഷേത്രമായ മധുകേശ്വരയില്‍ മഹിശാസുരമര്‍ദിനി, ഗണേഷ പീഠങ്ങളും ഇവിടെയുണ്ട്. നന്ദി പ്രതിമയും, നാഗപീഠങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഭിത്തികളിലും മറ്റും കൊത്തുപണികള്‍ ചെയ്തു മനോഹരമായിക്കിയിട്ടുണ്ട്. ബല്ലിഗവിയിലെ കേദാരേശ്വര ക്ഷേത്രവും കര്‍ണാടകയുടെ രാജഭരണകാലം ഐശ്വര്യവും സമ്പത്തും നിറഞ്ഞതായിരുന്നുവെന്നു സൂചിപ്പിക്കുന്നു.
       
ചരിത്രമുറങ്ങുന്ന ബനാവസി


SUMMARY: A sleepy town in the hilly Western Ghats of Uttara Karnataka, Banavasi has successfully battled against the unhindered march of time. Believed to be the first capital of ancient Karnakata ruled by the Kadamba Dynasty from 4th century A.D., it has been a witness to the rise and fall of Kings and Kingdoms. Apart from its historical significance it is also blessed with pristine natural beauty especially in the monsoon season with its green paddy fields, turbulent rivers and tumbling waterfalls. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia