പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് അവശയാക്കി; കോമയിലായ 21കാരി സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയശേഷം മരിച്ചു; സംഭവശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Jan 24, 2020, 10:48 IST
ബെംഗളൂരു: (www.kvartha.com 24.01.2020) ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് 32 ആഴ്ച്ച ഗര്‍ഭിണിയായിരുന്ന 21കാരി കൊല്ലപ്പെട്ടു. സിസേറിയനിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാണ് യുവതി മരിച്ചത്.
ഗാരേജ് മെക്കാനിക്കായ നാഗരാജിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് അര മണിക്കൂറിനു ശേഷം ഭര്‍ത്താവ് നാഗരാജ് ആത്മഹത്യ ചെയ്തു.
ചൊവ്വാഴ്ച്ചയാണ് തുമകൂരു ജില്ലയിലെ കുനിഗല്‍ താലൂക്കില്‍വെച്ച് സംഭവം നടന്നത്. മദ്യപാനിയായ നാഗരാജ് സ്ഥിരം കാവ്യയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. സംഭവ ദിവസം രാവിലെ ഏഴുമണിയോടെ മദ്യലഹരിയില്‍ നാഗരാജ് കാവ്യയെ മര്‍ദ്ദിക്കുകയും കാവ്യ അബോധാവസ്ഥയിലായി.
തുടര്‍ന്ന് അയല്‍ക്കാരാണ് കാവ്യയെ നഗരത്തിലെ വാണിവിലാസ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയില്‍ തുടര്‍ന്ന കാവ്യയെ എംആര്‍ഐ സ്‌കാനിങ്ങിനു വിധേയമാക്കി.
തലച്ചോറില്‍ അമിത രക്തസ്രാവം ഉള്ളതായി തിരിച്ചറിഞ്ഞെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കാവ്യ മരണപ്പെടുകയായിരുന്നു. ഗര്‍ഭകാലത്ത് കാവ്യയ്ക്ക് അമിത രക്ത സമ്മര്‍ദ്ദം ഉണ്ടയിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
മരണ വിവരം കാവ്യയുടെ സഹോദരന്‍ നാഗരാജിനെ ഫോണ്‍വിളിച്ചറിയിച്ചെങ്കിലും ഉടന്‍ സ്ഥലത്തെത്താമെന്നു പറഞ്ഞ നാഗരാജ് വഴിയരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഗാരേജ് മെക്കാനിക്കായ നാഗരാജിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് അര മണിക്കൂറിനു ശേഷം ഭര്‍ത്താവ് നാഗരാജ് ആത്മഹത്യ ചെയ്തു.
ചൊവ്വാഴ്ച്ചയാണ് തുമകൂരു ജില്ലയിലെ കുനിഗല്‍ താലൂക്കില്‍വെച്ച് സംഭവം നടന്നത്. മദ്യപാനിയായ നാഗരാജ് സ്ഥിരം കാവ്യയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. സംഭവ ദിവസം രാവിലെ ഏഴുമണിയോടെ മദ്യലഹരിയില്‍ നാഗരാജ് കാവ്യയെ മര്‍ദ്ദിക്കുകയും കാവ്യ അബോധാവസ്ഥയിലായി.
തുടര്‍ന്ന് അയല്‍ക്കാരാണ് കാവ്യയെ നഗരത്തിലെ വാണിവിലാസ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയില്‍ തുടര്‍ന്ന കാവ്യയെ എംആര്‍ഐ സ്‌കാനിങ്ങിനു വിധേയമാക്കി.
തലച്ചോറില്‍ അമിത രക്തസ്രാവം ഉള്ളതായി തിരിച്ചറിഞ്ഞെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കാവ്യ മരണപ്പെടുകയായിരുന്നു. ഗര്‍ഭകാലത്ത് കാവ്യയ്ക്ക് അമിത രക്ത സമ്മര്‍ദ്ദം ഉണ്ടയിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
മരണ വിവരം കാവ്യയുടെ സഹോദരന്‍ നാഗരാജിനെ ഫോണ്‍വിളിച്ചറിയിച്ചെങ്കിലും ഉടന്‍ സ്ഥലത്തെത്താമെന്നു പറഞ്ഞ നാഗരാജ് വഴിയരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Keywords: News, National, Bangalore, Pregnant Woman, Killed, Husband, Baby, hospital, Liquor, Hang Self, A Fully Pregnant wife Killed by Husband
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.