Advice | വാഹനാപകടം സംഭവിച്ചോ, കേസ് എങ്ങനെ നടത്തണം?  അറിയേണ്ട നിയമപരമായ കാര്യങ്ങൾ ഇതാ

 
A Guide to Handling Road Accident Cases
A Guide to Handling Road Accident Cases

Representational Image Generated by Meta AI

വാഹങ്ങൾ അനുദിനം വർദ്ധിച്ചു വരുന്നത് മൂലം തന്നെ വാഹനങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും ഇവിടെ ഒരു പഞ്ഞമില്ലാതായിരിക്കുന്നു. അങ്ങനെ ഒരു വാഹനാപകടം ഉണ്ടാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ അറിവ് ചുരുക്കം ചിലർക്കെങ്കിലും കാണാൻ ഇടയില്ല.

മിന്റാ മരിയ തോമസ് 

(KVARTHA) ഇന്ന് നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ പതിവാണ്. അത്രമാത്രം വാഹനങ്ങളാണ് ഒരോ ദിവസവും പൊതുനിരത്തുകളിൽ നിറയുന്നത്. പണ്ടൊക്കെ പലരും ബസുകളിലും മറ്റുമാണ് യാത്ര ചെയ്തുകൊണ്ടിരുന്നതെങ്കിലും ഇന്ന് നമ്മുടെ കേരളത്തിൽ സ്വന്തമായി കാറോ, ജീപ്പോ, ഇരുചക്രവാഹനമോ ഇല്ലാത്തവർ ചുരുക്കമായിരിക്കുന്നു. ചില സ്ഥാപനങ്ങൾ സെയിൽസ് മേഖലയിൽ ഒക്കെ ജോലി ചെയ്യുന്നവർക്ക് ടൂവീലർ നിർബന്ധമായും വേണമെന്നോക്കെ സ്ഥാപന ഉടമകൾ നിർബന്ധിക്കാറുണ്ട്. അതുകൊണ്ട് പലരും ലോൺ എടുത്തൊക്കെയാവും വാഹനങ്ങൾ വാങ്ങിക്കുക. 

a guide to handling road accident cases

കാറുകളും മറ്റുമൊക്കെ ഇന്ന് നമ്മുടെ ജീവിതത്തിൻ്റെ ഭാഗവും കുടുംബ അന്തസ്സിൻ്റെ പ്രതീകവുമായി മാറിയിരിക്കുന്നു. അതുകൊണ്ട് വാഹന കമ്പനികൾക്ക് കേരളം ഒരു ചാകര തന്നെയാണ്. വാഹങ്ങൾ അനുദിനം വർദ്ധിച്ചു വരുന്നത് മൂലം തന്നെ വാഹനങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും ഇവിടെ ഒരു പഞ്ഞമില്ലാതായിരിക്കുന്നു. അങ്ങനെ ഒരു വാഹനാപകടം ഉണ്ടാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ അറിവ് ചുരുക്കം ചിലർക്കെങ്കിലും കാണാൻ ഇടയില്ല. അങ്ങനെയുള്ളവർക്കായി വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ  കേസ് എങ്ങനെയാണ് നടത്തേണ്ടതെന്ന് സഹായിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്:

വാഹനാപകടങ്ങൾ കേസ് എങ്ങനെ?

1. വണ്ടിയുടെ ഇൻഷുറൻസ്‌ ഓകെ ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 

2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 

4. ഡ്രസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല. ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യക്തമായി വക്കീലുമായി കരാറാകുക. 

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച്‌, കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബാക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും. 

7. ഒരു വ്യക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബിയും പോലീസും കൂടി നിങ്ങളെ സമ്മർദത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക’.

ഇത്രയും കാര്യങ്ങളാണ് വാഹനാപകടം ഉണ്ടാകുമ്പോൾ കേസുമായി ബന്ധപ്പെട്ട് ചെയ്യാനുള്ളത്. തീർച്ചയായും ഒരപകടം ജീവിതത്തിൽ ആർക്കെങ്കിലും സംഭവിക്കുമ്പോൾ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി പലരും ചിന്തിക്കാറുള്ളു. ഒരാളുടെ ജീവിതത്തിലും ഒരു അപകടം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം തന്നെ ഇതുപോലെയുള്ള അറിവുകൾ മനസ്സിലാക്കി വെയ്ക്കണമെന്നും അപേക്ഷിക്കുന്നു. നമ്മുടെ ഒരു ചെറിയ അറിവ് പോലും നാളെ നമുക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടെന്നിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia