നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റി; പ്രതിഷേധസൂചകമായി സ്ഥലം മാറ്റം കിട്ടിയ ബിത്തോലിയിലേക്ക് പോലീസ് ഓഫീസര്‍ ഓടിയത് 65 കിലോമീറ്റര്‍
Nov 16, 2019, 15:46 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.11.2019) നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് പോലീസ് ഓഫീസര്‍ ഓടിയത് 65 കിലോമീറ്റര്‍. ആഗ്രയില്‍ നിന്ന് ബിത്തോലിയിലേക്ക് സ്ഥലം മാറ്റപ്പെട്ട യുപി പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ വിജയ് പ്രതാപാണ് പ്രതിഷേധ സൂചകമായി ഓടിയത്. ഇയാള്‍ ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
റിസര്‍വ് ഇന്‍സ്പെക്ടറാണ് തന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റിയതെന്ന് വിജയ് പ്രതാപ് പറയുന്നു. എസ്എസ്പി തന്നോട് ആഗ്രയിലെ പൊലീസ് സ്റ്റേഷനില്‍ തന്നെ തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്പെക്ടര്‍ നിര്‍ബന്ധപൂര്‍വം ബിത്തോലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. റിസര്‍വ് ഇന്‍സ്‌പെക്ടറിന്റെ സ്വേച്ഛാധിപത്യപരമായ നിലപാട് മൂലമാണ് എനിക്ക് സ്ഥലംമാറ്റം ലഭിച്ചത്.
നിങ്ങള്‍ക്ക് ഇതിനെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാം, പക്ഷെ ഞാന്‍ സ്ഥലം മാറ്റം കിട്ടിയ ബിത്തോലിയിലേക്ക് ഓടി തന്നെ പോകും', എന്നാണ് വിജയ് പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം നിര്‍ത്താതെ ഉള്ള ഓട്ടത്തിനിടെ പ്രതാപ് അവശനായ് കുഴഞ്ഞുവീഴുകയും ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തോട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരും പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, New Delhi, Police, Protest, Transfer, A Police Officer Ran a 65-km to Protest the Forced Evacuation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.