(www.kvartha.com 16.09.2015) സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ ഉടന്‍ വിവാഹം കഴിച്ചുവിടുന്ന അപരിഷ്‌കൃത ഇന്ത്യന്‍ ഗ്രാമങ്ങള്‍. പെണ്‍കുട്ടി അക്ഷരം കൂട്ടി വായിക്കാന്‍ മാത്രം പഠിച്ചാല്‍ മതിയെന്നു ചിന്തിക്കുന്ന മുന്‍തലമുറ. ജയിച്ചാലും തോറ്റാലും വിവാഹമെന്ന ഒറ്റ വഴി മാത്രം. അപൂര്‍വമായി മാത്രം ആരെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയാലായി. മുന്‍പ് ഇതായിരുന്നു ഏതൊരു ഇന്ത്യന്‍ ഗ്രാമങ്ങളെയും പോലെ ഝാര്‍ഖണ്ഡിലെയും സ്ഥിതി.
ഗോത്ര വിഭാഗങ്ങള്‍ ഏറെയുള്ള ഝാര്‍കണ്ഡ് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ പേരിലും കുപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. എപ്പോഴും കംപ്യൂട്ടറിന് മുന്നില്‍ സ്ഥാനം പിടിച്ച കുറച്ച് പെണ്‍കുട്ടികളുണ്ട് ഝാര്‍ഖണ്ഡിലെ ഒരു സ്‌കൂളില്‍. ലോകത്തെ കൂടുതല്‍ അടുത്തറിയാനുളള ശ്രമമാണിത്. കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല, സ്വന്തമായി ഒരു വിക്കി പേജ് തന്നെ ഉണ്ടാക്കിയിരിക്കുന്നു ഈ വിദ്യാര്‍ഥിനികള്‍. ഹട്ട്അപ് ഗ്രാമത്തിലെ യുവ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് തങ്ങളുടെ ഗ്രാമത്തിന്റെ പേരില്‍ വിക്കി പേജ് ഉണ്ടാക്കിയിരിക്കുന്നത്.
യുവ എന്നു പേരുളള എന്‍ജിഒയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഈ സംരംഭത്തിന് പിന്നില്‍. വിദ്യാഭ്യാസത്തെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ഒരു ക്യാംപെയ്‌നും എന്‍ജിഒയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയൊട്ടാകെയുളള സാങ്കേതിക വിദഗ്ധരെ ക്ഷണിച്ചു ലോകോത്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുളള അവസരവും പിച്ച് റ്റു ഹെര്‍ എന്നു പേരിട്ടിരിക്കുന്ന ക്യാംപെയ്ന്‍ നല്‍കുന്നു.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥിനികളുടെ ജീവിത നിലവാരം ഉയര്‍ത്താനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹട്ട്അപ് എന്ന ഗ്രാമവും ഇന്ത്യന്‍ മാപ്പില്‍ ഇടം നേടുന്നതിനാണ് യുവ സ്‌കൂളിലെ വിദ്യാര്‍ഥിനികളിലൂടെ വിക്കി പേജ് ഉണ്ടാക്കിയത്.
സംസ്‌കാരം, വിദ്യാഭ്യാസം, ആശുപത്രികള്‍, കായികം തുടങ്ങി ഗ്രാമവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിക്കി പേജില്‍ നിന്നു ലഭിക്കും. ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളുടെ ചിത്രവും പേജിലുണ്ട്. പെണ്‍കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ പഠനവും യുവ നടത്തുന്ന സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പെണ്‍കുട്ടികളുടെ കായികാഭിരുചി വര്‍ധിപ്പിക്കുന്നതിനുളള പ്രോത്സാഹനവും യുവ നല്‍കുന്നു.
SUMMARY: In a state where six out of 10 girls drop out of school and are forced into early marriage, this small village is quickly moving forward to demand and achieve the right to education for them. In a bid to combine education with technology, YUWA – a Jharkhand based NGO, which is using football to bring positive change in the lives of girls there, has launched a campaign called “Pitch To Her”.
Pitch To Her invites tech enthusiasts in India to solve real world issues using technology and to propose interesting ideas to improve the lives of rural girls in Hutup. As part of the project, YUWA thought of putting Hutup on the map of India as an interesting way to introduce the girls to Wikipedia.
ഗോത്ര വിഭാഗങ്ങള്‍ ഏറെയുള്ള ഝാര്‍കണ്ഡ് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ പേരിലും കുപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. എപ്പോഴും കംപ്യൂട്ടറിന് മുന്നില്‍ സ്ഥാനം പിടിച്ച കുറച്ച് പെണ്‍കുട്ടികളുണ്ട് ഝാര്‍ഖണ്ഡിലെ ഒരു സ്‌കൂളില്‍. ലോകത്തെ കൂടുതല്‍ അടുത്തറിയാനുളള ശ്രമമാണിത്. കാര്യങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല, സ്വന്തമായി ഒരു വിക്കി പേജ് തന്നെ ഉണ്ടാക്കിയിരിക്കുന്നു ഈ വിദ്യാര്‍ഥിനികള്‍. ഹട്ട്അപ് ഗ്രാമത്തിലെ യുവ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് തങ്ങളുടെ ഗ്രാമത്തിന്റെ പേരില്‍ വിക്കി പേജ് ഉണ്ടാക്കിയിരിക്കുന്നത്.
യുവ എന്നു പേരുളള എന്‍ജിഒയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഈ സംരംഭത്തിന് പിന്നില്‍. വിദ്യാഭ്യാസത്തെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ഒരു ക്യാംപെയ്‌നും എന്‍ജിഒയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയൊട്ടാകെയുളള സാങ്കേതിക വിദഗ്ധരെ ക്ഷണിച്ചു ലോകോത്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുളള അവസരവും പിച്ച് റ്റു ഹെര്‍ എന്നു പേരിട്ടിരിക്കുന്ന ക്യാംപെയ്ന്‍ നല്‍കുന്നു.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥിനികളുടെ ജീവിത നിലവാരം ഉയര്‍ത്താനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹട്ട്അപ് എന്ന ഗ്രാമവും ഇന്ത്യന്‍ മാപ്പില്‍ ഇടം നേടുന്നതിനാണ് യുവ സ്‌കൂളിലെ വിദ്യാര്‍ഥിനികളിലൂടെ വിക്കി പേജ് ഉണ്ടാക്കിയത്.
സംസ്‌കാരം, വിദ്യാഭ്യാസം, ആശുപത്രികള്‍, കായികം തുടങ്ങി ഗ്രാമവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിക്കി പേജില്‍ നിന്നു ലഭിക്കും. ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളുടെ ചിത്രവും പേജിലുണ്ട്. പെണ്‍കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ പഠനവും യുവ നടത്തുന്ന സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പെണ്‍കുട്ടികളുടെ കായികാഭിരുചി വര്‍ധിപ്പിക്കുന്നതിനുളള പ്രോത്സാഹനവും യുവ നല്‍കുന്നു.
Pitch To Her invites tech enthusiasts in India to solve real world issues using technology and to propose interesting ideas to improve the lives of rural girls in Hutup. As part of the project, YUWA thought of putting Hutup on the map of India as an interesting way to introduce the girls to Wikipedia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.