PM praise | 12 മണിക്കൂറിനുള്ളിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് റെയിൽവേ സ്റ്റേഷനിൽ ശിൽപം നിർമിച്ച് അധികൃതർ; ബോധവൽകരണത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ
ബെംഗ്ളുറു: (www.kvartha.com) ഇൻഡ്യയിലെ എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളിലും, പ്രത്യേകിച്ച് ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം വലിയ വെല്ലുവിളിയാണ്. പൊതുജനങ്ങളിൽ അവബോധം കൊണ്ടുവരുന്നതിനായി, ബെംഗ്ളൂറിലെ സൗത് വെസ്റ്റേൺ റെയിൽവേ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തെക്കുറിച്ച് അതുല്യമായ ബോധവൽകരണ ഡ്രൈവ് നടത്തി. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം വരെ ലഭിച്ചു.
ക്രാന്തിവീര സങ്കൊല്ലി രായണ്ണ (KSR) റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ റെയിൽവേ സ്റ്റേഷനുചുറ്റും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ശിൽപം തീർത്തു. ശിൽപത്തിന് സമീപം ഒരു പ്ലകാർഡിൽ ഇങ്ങനെ എഴുതിയിരുന്നു, 'കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ശേഖരിച്ച വെള്ളത്തിന്റെ ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ഈ ശിൽപം നിർമിച്ചിരിക്കുന്നത്. ഈ പ്ലാസ്റ്റിക് കുപ്പികളെല്ലാം റെയിൽവേ സ്റ്റേഷനിലും പരിസരത്തും വലിച്ചെറിഞ്ഞവയാണ്'..
Sculpture made from plastic & pet bottles at KSR Bengaluru Station to create awareness on proper disposal of plastic waste.@DARPG_GoI @PMOIndia @DrJitendraSingh @RailMinIndia
— South Western Railway (@SWRRLY) October 2, 2022
#SpecialCampaign2.0 pic.twitter.com/1zk5SQjKeb
ഉത്സവ സീസൺ ആരംഭിക്കുകയും തിരക്ക് വർധിക്കുകയും ചെയ്തതോടെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ സ്റ്റേഷന് പരിസരത്ത് നിരവധി പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തി. തിരക്കേറിയ റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച രൂപം ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. പ്രധാനമന്ത്രി മോദിയും റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രമത്തിൽ മതിപ്പുളവാക്കുകയും പ്രശംസനീയമായ ആശയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 'ഇത്തരം ശ്രമങ്ങൾ നൂതനവും പ്രശംസനീയവും മാത്രമല്ല, ഏറ്റവും പ്രധാനമായി നമ്മുടെ ചുറ്റുപാടുകളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന അടിസ്ഥാന പൗരാവകാശത്തെ ഓർമ്മിപ്പിക്കുന്നു', അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Keywords: National,News,Bangalore,Railway,Plastic,Prime Minister,Twitter, railway station, A sculpture made with plastic bottles at Bengaluru train station draws PM praise.