Aadhaar | ആധാര്‍ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമോ?

 


ന്യൂഡെല്‍ഹി: (www.kvartha.com) ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. മിക്കവാറും എല്ലാ സര്‍ക്കാര്‍ ജോലികളിലും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു. ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പോലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബാങ്കിന്റെ കെവൈസിയിലും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആധാര്‍ കാര്‍ഡിന്റെ നമ്പര്‍ ആരെങ്കിലും അറിഞ്ഞാല്‍, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരുന്നു.
              
Aadhaar | ആധാര്‍ നമ്പര്‍ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയുമോ?

ഇതുസംബന്ധിച്ച് യുഐഡിഎഐ (UIDAI) ഔദ്യോഗിക പോര്‍ട്ടലില്‍ വിശദമായ വിവരങ്ങള്‍ പങ്കിട്ടു. ആധാര്‍ നമ്പര്‍ മറ്റൊരാള്‍ക്ക് അറിഞ്ഞതുകൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമെന്ന വാദം തീര്‍ത്തും തെറ്റാണെന്ന് യുഐഡിഎഐ വ്യക്തമാക്കി. എടിഎം പിന്‍ വഴി മാത്രം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തതുപോലെ, ആധാര്‍ നമ്പര്‍ അറിഞ്ഞതുകൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ബാങ്കിംഗ് അക്കൗണ്ടിന്റെ പിന്‍, പാസ്വേഡ്, ഒ ടി പി എന്നിവ നിങ്ങള്‍ ആരുമായും പങ്കിട്ടിട്ടില്ലെങ്കില്‍, നിങ്ങളുടെ അക്കൗണ്ട് പൂര്‍ണമായും സുരക്ഷിതമായിരിക്കും. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തതോ പണം തട്ടിയതോ ആയ കേസുകളൊന്നും ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ആധാര്‍ നമ്പറിന്റെ സഹായത്തോടെ മാത്രം പണം തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും യുഐഡിഎഐ വിശദീകരിച്ചു.

Keywords: Aadhaar, Malayalam News, Bank Account, Aadhaar Card, Bank Account, Aadhaar Number, Aadhaar Linked With Bank: Can Someone Hack Your Account If They Know Aadhaar Number?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia