18 വയസ് തികഞ്ഞിട്ടും വോടെര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അവസരം; ഇനി മുതല്‍ വര്‍ഷത്തില്‍ നാലുപ്രാവശ്യം പട്ടിക പുതുക്കാം
Dec 16, 2021, 09:38 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.12.2021) 18 വയസ് തികഞ്ഞിട്ടും അവസരം കഴിഞ്ഞതിനാല്‍ വോടെര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അവസരം. ഇനി മുതല്‍ വര്‍ഷത്തില്‍ നാലുപ്രാവശ്യം പട്ടിക പുതുക്കാം. ജനുവരി ഒന്നിന് 18 വയസ്സുതികയുന്നവരെയാണ് ഇപ്പോള്‍ വോടെര്‍പട്ടികയില്‍ ചേര്‍ക്കുന്നത്. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുള്ള പട്ടിക പരിഷ്‌കരണമാണ് ഇപ്പോള്‍ നടക്കുന്നത്.
നിലവിലെ ചട്ടമനുസരിച്ച്, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂര്‍ത്തിയാകുന്ന ഒരാള്‍ അടുത്തകൊല്ലംവരെ കാത്തിരിക്കണം. ഇനി മുതല്‍ അതുവേണ്ട. ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍കൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്‌കരിക്കും.
ഇതിനിടയില്‍ പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് ഉടന്‍തന്നെ വോടെര്‍പട്ടികയില്‍ പേരുള്‍പ്പെടുത്താനാവും. 18 വയസ്സ് തികയുന്നമുറയ്ക്ക് ഏതുസമയത്തും പട്ടിക പരിഷ്‌കരിക്കണമെന്ന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമിഷന്‍ ആദ്യം സര്‍കാരിന് നല്‍കിയതെങ്കിലും കൊല്ലത്തില്‍ നാലുപ്രാവശ്യം പട്ടിക പുതുക്കാം എന്ന ബദല്‍നിര്‍ദേശം സര്‍കാര്‍ മുന്നോട്ടുവെക്കുകയായിരുന്നു.
അതിനിടെ സൈനികര്‍ക്ക് അവരുടെ നാട്ടിലെ വോടെര്‍ പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്. ഒരു സൈനികനോടൊപ്പം ജോലിസ്ഥലത്ത് അദ്ദേഹത്തിന്റെ ഭാര്യ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം നാട്ടിലെ വോടെര്‍ പട്ടികയില്‍ പേരുചേര്‍ക്കാനാവും.
സൈനികന്റെ ഭാര്യയ്ക്കുമാത്രമാണ് ചട്ടമനുസരിച്ച് ഇതിനുള്ള അവസരം ലഭിക്കുക. ഒട്ടേറെ വനിതകള്‍ സൈന്യത്തിന്റെ വിവിധവിഭാഗങ്ങളില്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഭര്‍ത്താവ് അവരോടൊപ്പം താമസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനും നാട്ടില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് മറ്റൊരു ഭേദഗതി. അതിനായി ചട്ടത്തില്‍ ഭാര്യയുടെ സ്ഥാനത്ത് 'ജീവിതപങ്കാളി' എന്നാക്കും.
Keywords: Aadhaar-Voter ID Linking: Preparation to link voter card with Aadhaar, cabinet approves election reform bill, New Delhi, News, Election, Voters, Election Commission, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.