Amir Khan | 'നിങ്ങള്‍ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറപ്പായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം, അതില്‍ നാണക്കേടൊന്നുമില്ല'; താനും മകളും വര്‍ഷങ്ങളായി സൈക്യാട്രിസ്റ്റിനെ കാണാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍

 


മുംബൈ: (KVARTHA) താനും മകള്‍ ഇറയും വര്‍ഷങ്ങളായി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മറ്റുള്ള രോഗത്തിന് ഡോക്ടറെ കാണുന്നത് പോലെ മാനസികാരോഗ്യത്തിനായി അതിന്റെ വിദഗ്ധരെ സമീപിക്കണം. അതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്നും ആമിര്‍ പറഞ്ഞു.

 Amir Khan | 'നിങ്ങള്‍ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറപ്പായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം, അതില്‍ നാണക്കേടൊന്നുമില്ല'; താനും മകളും വര്‍ഷങ്ങളായി സൈക്യാട്രിസ്റ്റിനെ കാണാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ആമിര്‍ ഖാന്‍

ശരീരത്തെ ബാധിക്കുന്ന മറ്റുരോഗങ്ങളെ പോലെയാണ് മനസിനെ ബാധിക്കുന്ന പ്രശ്നങ്ങളെന്നും ഇതിന് നമ്മെ സഹായിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരുണ്ടെന്നും താരം വ്യക്തമാക്കുന്നു. ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോയിലാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് താരം പറഞ്ഞത്.

കണക്ക് പഠിക്കാനായി നമ്മള്‍ സ്‌കൂളില്‍ പോവുകയോ അല്ലെങ്കില്‍ അധ്യാപകരെ സമീപിക്കുകയോ ചെയ്യും. അതുപോലെ മുടിവെട്ടാന്‍ സലൂണില്‍ പോകുന്നു. ഇതിനായി പരിശീലനം ലഭിച്ച ആളുകള്‍ അവിടെയുണ്ട്. അവര്‍ നമ്മുടെ മുടി മുറിച്ച് തരും. നമുക്ക് സ്വയം ചെയ്യാന്‍ കഴിയാത്ത ഇത്തരത്തില്‍ നിരവധി ജോലികള്‍ ഇവിടെയുണ്ട്. അതിന് പരിശീലനം ലഭിച്ച ആളുകളെ സമീപിക്കുകയാണ് വേണ്ടത്.

ഞാനും എന്റെ മകള്‍ ഇറയും വര്‍ഷങ്ങളായി തെറാപി ചെയ്യുന്നുണ്ട്. അത് ഞങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. നിങ്ങള്‍ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഉറപ്പായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം. അതില്‍ നാണക്കേടൊന്നുമില്ലെന്നും ആമിര്‍ പറയുന്നു.'imhuman' എന്ന ഹാഷ്ടാഗോടെ ഇറ ഖാനാണ് ആമിര്‍ ഖാന്റെ വാക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


Keywords:  Aamir Khan Reveals He And Daughter Ira Have Been In Therapy For A While, Mumbai, News, Aamir Khan, Therapy, Mental Treatment, Health, Daughter, Instagram, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia