മുംബൈയിലും എ.എ.പി ഇഫക്റ്റ്: വൈദ്യുതി നിരക്കിനെതിരെ കോണ്‍ഗ്രസ് എം.പി നിരാഹാര സമരത്തില്‍
Jan 23, 2014, 12:14 IST
മുംബൈ: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ധര്‍ണയും സത്യഗ്രഹവുമായി മുന്നേറുന്ന എ.എ.പിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കേജരിവാളിന്റേയും അനുയായികളുടേയും നിലപാടുകള്‍ പിന്തുടരുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുംബൈയിലെ വൈദ്യുത നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി സഞ്ജയ് നിരുപം. മുംബൈയിലെ റിലയന്‍സ് എനര്‍ജി ഓഫീസിന് മുന്‍പില്‍ വ്യാഴാഴ്ച പതിനൊന്ന് മണിമുതലാണ് സത്യഗ്രഹം ആരംഭിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച വൈദ്യുതി നിരക്കില്‍ 20 ശതമാനം കുറവ് പ്രഖ്യാപിച്ചെങ്കിലും മുംബൈയില്‍ ഇത് നടപ്പിലാക്കാത്തതിനെതിരെയാണ് സഞ്ജയ് നിരുപമിന്റെ സത്യാഗ്രഹം. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വൈദ്യുത നിരക്ക് വെട്ടിക്കുറച്ച സമാന രീതി മുംബൈയിലും നടപ്പാക്കണമെന്നാണ് ആവശ്യം.
SUMMARY: Mumbai: Congress MP Sanjay Nirupam plans to sit on an indefinite hunger strike outside Reliance Energy's Mumbai office from 11 am today to demand that electricity prices be reduced in the city. Earlier this week, power tariffs were cut by nearly 20% across the state, except in Mumbai.
Keywords: Electricity prices, Mumbai, Power tarrif, Reliance Energy, Sanjay Nirupam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.