ലോക്‌സഭ തിരഞ്ഞെടുപ്പിലും കേജരിവാള്‍ മല്‍സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹം മല്‍സരരംഗത്തുണ്ടാകണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കേജരിവാള്‍ മല്‍സരിക്കണമെന്നാണ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളുടേയും ആവശ്യം.
പാര്‍ട്ടിയുടെ പ്രമുഖ നേതാവെന്ന നിലയിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും കേജരിവാള്‍ മല്‍സര രംഗത്തുണ്ടാകുന്നത് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് അംഗങ്ങളുടെ വിലയിരുത്തല്‍. ഇതുവഴി പാര്‍ട്ടിക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിലും കേജരിവാള്‍ മല്‍സരിക്കണമെന്ന ആവശ്യം ശക്തമാകുന്നുഎന്നാല്‍ കേജരിവാള്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉന്നയിച്ചത്. തലസ്ഥാന നഗരിയില്‍ നല്ല ഭരണം കാഴ്ചവെക്കാനായാല്‍ അത് പാര്‍ട്ടിക്ക് നേട്ടമാകുമെന്നും അതുവഴി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയുമെന്നുമാണ് ഇവരുടെ വാദം.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേജരിവാള്‍.
SUMMARY: New Delhi: As the Aam Aadmi Party (AAP) plans to field maximum number of candidates for 2014 Lok Sabha elections, many leaders of the new political outfit are of the view that Delhi Chief Minister Arvind Kejriwal should contest the upcoming polls.
Keywords: Arvind Kejriwal, Aam Admi Party, 2014 Lok Sabha Polls, Narendra Modi, Bharatiya Janata Party, Indian National Congress, Rahul Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia