ആം ആദ്മിക്ക് ഏഴ് മന്ത്രിമാര്‍; മനീഷ് സിസോഡിയക്ക് പ്രധാന വകുപ്പ്
Dec 25, 2013, 11:02 IST
ന്യൂഡല്‍ഹി: പുതുതായി അധികാരത്തിലെത്തുന്ന ആം ആദ്മി സര്‍ക്കാറിന് മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാരുണ്ടാകും. ഇതില്‍ പാര്‍ട്ടിയിലെ പ്രമുഖനും രണ്ടാമനുമായ മനീഷ് സിസോഡിയക്ക് പ്രധാന വകുപ്പ് നല്‍കുമെന്നാണ് സൂചന. ഏഴംഗ മന്ത്രിസഭയില്‍ ഒരു വനിതയും ഉള്‍പ്പെടും.
ഡിസംബര്‍ 26ന് രാം ലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അരവിന്ദ് കേജരിവാള്‍, സോംനാഥ് ഭാരതി, മനീഷ് സിസോഡിയ, ഗിരീഷ് സോണി, രാഖി ബിര്‍ള, സൗരഭ് ഭരദ്വാജ്, സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനമുണ്ടായത്.
മുന്‍ പത്രപ്രവര്‍ത്തകനായ മനീഷ് സിസോഡിയ പട്പര്‍ഗഞ്ചില്‍ നിന്നുമാണ് നിയമസഭയിലേയ്ക്ക് എത്തിയത്. ബിജെപിയുടെ നകുല്‍ ഭരദ്വാജിനെ 11,478 വോട്ടുകള്‍ക്കാണ് മനീഷ് സിസോഡിയ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ തന്നെ കേജരിവാളിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ച സിസോഡിയ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയിലും അംഗമാണ്.
സൗരഭ് ഭരദ്വാജ് (34) ബിജെപി സ്ഥാനാര്‍ത്ഥി അജയ് കുമാര്‍ മല്‍ഹോത്രയെ 13,092 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മന്ത്രിസഭയിലേയ്ക്ക് എത്തുന്നത്. ബിജെപി പ്രമുഖന്‍ വികെ മല്‍ഹോത്രയുടെ മകനായ അജയ് കുമാര്‍ മല്‍ഹോത്രയുമായി കനത്ത പോരാട്ടമാണ് സൗരഭ് ഭരദ്വാജ് കാഴ്ചവെച്ചത്.
39കാരനായ സോംനാഥ് ഭാരതി ഐ.ഐ.ടിഡല്‍ഹി അലുംനിയുടെ പ്രസിഡന്റാണ്. ബിജെപിയുടെ ആരതി മെഹ്‌റ, കോണ്‍ഗ്രസിന്റെ കിരണ്‍ വാലിയ എന്നിവരെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയം കൈവരിച്ചത്.
മുന്‍ പത്രപ്രവര്‍ത്തകയായ രാഖി ബിര്‍ള (26) ഷീല ദീക്ഷിത് മന്ത്രിസഭയിലെ മന്ത്രിയായ രാജ് കുമാര്‍ ചൗഹാനെ പരാജയപ്പെടുത്തിയാണ് മന്ത്രിപദത്തിലേയ്ക്ക് എത്തുന്നത്.
SUMMARY: New Delhi: The Aam Aadmi Party (AAP), which is set to form the government in Delhi, on Tuesday finalised its cabinet. The ministers are expected to take oath along with CM-in-waiting Arvind Kejriwal on December 26, at Ramlila Maidan.
Keywords: Arvind Kejriwal, Aam Aadmi Party, Delhi, Bharatiya Janata Party, Manish Sisodia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.