എ.എ.പി ഫണ്ടുശേഖരണത്തിന്റെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍

 


ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഫണ്ടുശേഖരണത്തിന്റെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. എ.എ.പി നേതാക്കള്‍ക്കെതിരായ പൊതുതാല്പര്യ ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇക്കാര്യമറിയിച്ചത്. എ.എ.പി നിയമം ലംഘിച്ച് വിദേശ ഇന്ത്യക്കാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചതിനെതിരെയാണ് പൊതുതാല്പര്യ ഹര്‍ജി. ഹര്‍ജിയില്‍ വാദം കേള്‍ക്കവെ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

എ.എ.പി ഫണ്ടുശേഖരണത്തിന്റെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍
പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനകള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്ന എ.എ.പി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയായിരുന്നു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവശ്യമായ 20 കോടി രൂപ ലഭിച്ചതിനുശേഷം സംഭാവനകള്‍ വേണ്ടെന്ന നിലപാടും പാര്‍ട്ടി സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് എ.എ.പി നിയമലംഘനം നടത്തിയെന്നാരോപിച്ച് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

SUMMARY: New Delhi: Leaders of the Aam Aadmi Party or AAP have failed to share information about their funding, the union government said in the Delhi High Court today.

Keywords: Aam Aadmi Party, AAP, AAP funding, Arvind Kejriwal, Delhi High Court, Foreign funding, NRI, NRI funding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia