ആര്‍.എസ്.എസും അത് സമ്മതിച്ചു; ഡല്‍ഹിയില്‍ നഷ്ട പ്രതാപം എ.എ.പി തിരിച്ചുപിടിച്ചുവെന്ന്

 


ന്യൂഡല്‍ഹി: (www.kvartha.com 03/02/2015) ഡല്‍ഹി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ആര്‍.എസ്.എസിനും ഒരു കാര്യം സമ്മതിക്കേണ്ടിവന്നു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അവരുടെ നഷ്ടപ്രതാപം വീണ്ടെടുത്തുവെന്ന്. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലൂടെയാണ് ഡല്‍ഹി തിരഞ്ഞെടുപ്പിനെക്കുറിച്ച് സംഘടന വിശകലം നടത്തിയത്.

തലസ്ഥാന നഗരിയില്‍ ബിജെപിയുടെ സ്ഥാനം അത്ര സുരക്ഷിതമല്ലെന്ന് ആര്‍.എസ്.എസ് പറയുന്നു. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മ്മനിരതരാക്കിയെന്നും എഡിറ്റോറിയല്‍ വിശദീകരിച്ചു.

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി മുഖ്യശത്രുവാണെന്ന് പ്രഖ്യാപിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെ ബിജെപി നേതൃത്വത്തിനും വ്യക്തമായിരുന്നു.
ആര്‍.എസ്.എസും അത് സമ്മതിച്ചു; ഡല്‍ഹിയില്‍ നഷ്ട പ്രതാപം എ.എ.പി തിരിച്ചുപിടിച്ചുവെന്ന്
SUMMARY: The RSS on Tuesday in its mouthpiece Organiser admitted that the BJP is not in a comfortable position in Delhi and added that the Aam Aadmi Party (AAP) has reclaimed its lost ground in the city.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, RSS, Mohan Bhagwat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia