ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിളങ്ങുന്ന വിജയം സ്വന്തമാക്കി അധികാരത്തിലെത്തിയ എ.എ.പി ഐറ്റം ഗേളാണെന്ന് പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ചേതന്‍ ഭഗത്. കേജരിവാളും സംഘവും കഴിഞ്ഞ രണ്ട് ദിവസം ഡല്‍ഹിയില്‍ നടത്തിയ ധര്‍ണയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ ധര്‍ണയാണ് മുന്‍പ് ആം ആദ്മി പാര്‍ട്ടിയെ ശക്തമായി പിന്തുണച്ചിരുന്ന ചേതന്‍ ഭഗത്തി പ്രകോപിപ്പിച്ചത്. ഇത്തരമൊരു നടപടി സ്വീകരിച്ച ആം ആദ്മിയുടെ സമീപത്തില്‍ ലജ്ജ തോന്നുകയാണെന്ന് ഭഗത് പറയുന്നു. സമരം ചെയ്ത് രണ്ട് ദിവസത്തോളം നഗരത്തെ നിശ്ചലമാക്കുകയും പോലീസിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുകയുമാണ് പാര്‍ട്ടി ചെയ്തത്. മാത്രമല്ല നഗരം നിശ്ചലമാക്കുക വഴി വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന സമീപമാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ചേതന്‍ ഭഗത് പറയുന്നു.
പോലീസുകാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും ഇത് ശരിയായ നടപടിയായിരുന്നില്ലെന്നാണ് ഭഗത്തിന്റെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വല്ലാത്ത തിടുക്കമാണ് പാര്‍ട്ടി കാണിക്കുന്നത്. എളുപ്പത്തില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമമാണ് കെജരിവാളും സംഘവും നടത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേളാണ് ആംആദ്മി പാര്‍ട്ടി. എന്നാല്‍ ഐറ്റം ഗേള്‍സ് അധികം കാലം നിലനില്‍പ്പില്ലെന്നും ഭഗത് പറഞ്ഞു.
SUMMARY: New Delhi: Best-selling author Chetan Bhagat, an ardent supporter of AAP, today lashed out at the new political outfit for the dharna in Delhi by calling it an "item girl of politics".
Keywords: Arvind Kejriwal, AAP, Delhi Chief Minister, Chetan Bhagat, AAP Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.