ഡെല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുക്കങ്ങള്‍ തകൃതിയില്‍
Feb 11, 2015, 11:42 IST
ഡെല്‍ഹി: (www.kvartha.com 11/02/2015) ഡെല്‍ഹിയില്‍ ആം ആദ്മിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. 2013 ലെ ആം ആദ്മി മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെയായിരിക്കും ഇത്തവണയും കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഉണ്ടാകുന്നതെന്നാണ് റിപോര്‍ട്ട്. കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഫെബ്രുവരി 14 ന് സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രിയെയും ഡെല്‍ഹിയിലെ മുഴുവന്‍ എംപിമാരെയും ക്ഷണിക്കുമെന്ന് പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സിഖ് സമുദായത്തില്‍ നിന്നും വലിയ പിന്തുണയായിരുന്നു എ എ പിക്ക് ലഭിച്ചത്. അതിനാല്‍ പുതിയ മന്ത്രിയഭയില്‍ ഒരു സിഖ് മന്ത്രിയെ കൂടി ഉള്‍പെടുത്തുമെന്നാണ് വിവരം.
2013 ലെ തെരഞ്ഞെടുപ്പിലും എ എ പി ചരിത്ര വിജയം നേടിയിരുന്നു. എ എ പിയുടെ കന്നി തെരഞ്ഞെടുപ്പായിരുന്നിട്ടു കൂടി ഭരണരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനെയും ബിജെപിയെയും നിലംപരിശാക്കാന്‍ എ എ പിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വെറും 49 ദിവസത്തെ ഭരണം എ എ പി അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ എ എ പി സര്‍ക്കാര്‍ രാജിവെച്ചത് ഫെബ്രുവരി 14 നായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്രാവശ്യവും അതേ തീയതിയില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ നേതാക്കള്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ രൂപീകരണത്തിനായി എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി കെജ്‌രിവാളും സിസോദിയയും ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം ഡെല്‍ഹിയില്‍ ആം ആദ്മിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.
രാം ലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞയില്‍ കെജ്‌രിവാളിനൊപ്പം മനീഷ്
സിസോദിയ ഉള്‍പ്പെടെ ഏഴ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധസമരം നടന്നതും രാം ലീല മൈതാനിയിലായിരുന്നു. ഡെല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നതായിരിക്കും കെജ്‌രിവാളിന്റെ ആദ്യ ആവശ്യം. കഴിഞ്ഞ തവണത്തെപ്പോലെ ഭരണ കാര്യങ്ങളില്‍ പാളിച്ചകള്‍ പറ്റാതിരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്ത് കണ്ടക്ടറെ പരിക്കേല്‍പിച്ച പ്രതിക്ക് 3 വര്‍ഷം തടവ്
Keywords: AAP ki sarkar: Kejriwal Rules Delhi, Prime Minister, Narendra Modi, Pranab Mukherji, Cabinet, Meeting, Anna Hazare, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.