ലഖ്നൗ: ജനവിശ്വാസ് റാലിക്ക് നേതൃത്വം നല്‍കാനായി എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് ഇന്ന് (ഞായറാഴ്ച) അമേത്തിയിലെത്തി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ ഇതാദ്യമായാണ് കുമാര്‍ വിശ്വാസ് എത്തുന്നത്. മേയില്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എ.എ.പിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് കുമാര്‍ വിശ്വാസ് ആണ്.
ഇന്നുമുതല്‍ അമേത്തിയില്‍ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് എ.എ.പി ലക്ഷ്യമിടുന്നത്. അതേസമയം കുമാര്‍ വിശ്വാസിന്റെ പരിപാടികള്‍ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം അമേത്തിയിലെത്തിയ കുമാര്‍ വിശ്വാസ് നടത്തിയ പത്രസമ്മേളനത്തിനിടയില്‍ ചിലര്‍ അദ്ദേഹത്തിനെതിരെ മുട്ടയേറ് നടത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമേത്തിയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ എ.എ.പിക്ക് അത്ര സുഗമമാവില്ല. കവിയും പ്രാസംഗീകനുമായ കുമാര്‍ വിശ്വാസ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നത്.
SUMMARY: Lucknow: Aam Aadmi Party (AAP) leader Kumar Vishwas is all set to hold a 'Janviswas Rally' in Amethi, the parliamentary constituency of Congress vice president Rahul Gandhi on Sunday.
Keywords: Arvind Kejriwal, Aam Aadmi Party, Kumar Vishwas, Janviswas Rally, Rahul Gandhi, Amethi, Uttar Pradesh, Indian National Cngress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.