ഇനി കോണ്‍ഗ്രസുകാര്‍ ചാകുന്നതാണ് നല്ലത്; മഹാരാഷ്ട്രയില്‍ അനുകൂല സാഹചര്യമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തി ഭരണം ബിജെപിക്ക് തളികയില്‍ വച്ചുനല്‍കുന്നു; വിമര്‍ശനവുമായി ആം ആദ്മി

 


ന്യൂഡെല്‍ഹി: (www.kvartha.com 12.11.2019) മഹാരാഷ്ട്രയില്‍ അനുകൂല സാഹചര്യമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ മേനോന്‍ രംഗത്ത്. മഹാരാഷ്ട്രയുടെ ഭരണം കോണ്‍ഗ്രസ് ബിജെപിക്ക് തളികയില്‍ വച്ചുനല്‍കുകയാണെന്നും ആം ആദ്മി കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോള്‍ അവര്‍ മഹാരാഷ്ട്രയെ ഒരു തളികയില്‍ വച്ച് ബിജെപിക്ക് നല്‍കുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍സിപിക്കൊപ്പം ചേരണം. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും പ്രീതി ശര്‍മ കുറ്റപ്പെടുത്തി.

ഇനി കോണ്‍ഗ്രസുകാര്‍ ചാകുന്നതാണ് നല്ലത്; മഹാരാഷ്ട്രയില്‍ അനുകൂല സാഹചര്യമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തി ഭരണം ബിജെപിക്ക് തളികയില്‍ വച്ചുനല്‍കുന്നു; വിമര്‍ശനവുമായി ആം ആദ്മി

ഒക്ടോബര്‍ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും മന്ത്രിസഭ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 488 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  AAP Leader Slams Congress for Giving Maharashtra 'On a Platter' to BJP, New Delhi, News, Politics, Trending, Criticism, Congress, Aam Aadmi Party, Controversy, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia