Supreme Court | കേന്ദ്രസര്‍കാരിന് തിരിച്ചടി; ഉദ്യോഗസ്ഥ നിയമനത്തില്‍ സംസ്ഥാന സര്‍കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി
May 11, 2023, 14:19 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രസര്‍കാരിന് തിരിച്ചടി നല്കി ഡെല്‍ഹി സര്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ഡെല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ അരവിന്ദ് കേജ് രിവാള്‍ സര്‍കാരിന് നിയന്ത്രണമുണ്ടെന്ന നിര്‍ണായക വിധിയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നടത്തിയത്.
മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണെന്നും സുപ്രീംകോടതി വിധിച്ചു. ഡെല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സര്‍കാറിന് അധികാരമുണ്ട്. കൂടാതെ ക്രമസമാധാനം, റവന്യു ഒഴികെയുള്ളവയില്‍ ഡെല്‍ഹി സര്‍കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഭരണഘടനയുടെ 239 എ എ അനുച്ഛേദപ്രകാരം ആര്‍ക്കാണ് ഡെല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍കാര്‍ ഡെല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്നാരോപിച്ച് ഡെല്‍ഹി സര്‍കാര്‍ നല്കിയ ഹര്‍ജിലാണ് വിധി പ്രസ്താവം.
ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണമില്ലാത്ത സര്‍കാര്‍, രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്ന് വിചാരണയ്ക്കിടെ ആം ആദ്മി പാര്‍ടി സര്‍കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഡെല്‍ഹി രാജ്യതലസ്ഥാനമായത് കൊണ്ടുതന്നെ ഇവിടുത്തെ ഭരണത്തില്‍ തങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍കാര്‍.
ഡെല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, സര്‍കാരിന്റെ ഉപദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മാത്രമല്ല, കേന്ദ്രവും സര്കാരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ ഡെല്‍ഹി സര്കാരും കേന്ദ്ര സര്കാരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നിരുന്നു.
ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ 2019 ഫെബ്രുവരി 14-ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികളെഴുതിയിരുന്നു. ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണുമാണ് ഭിന്നവിധികളെഴുതിയത്. ഇതേ തുടര്‍ന്ന് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. കേന്ദ്ര സര്‍കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ച് ഡെല്‍ഹി സര്‍കാരിന്റെ ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.
മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണെന്നും സുപ്രീംകോടതി വിധിച്ചു. ഡെല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സര്‍കാറിന് അധികാരമുണ്ട്. കൂടാതെ ക്രമസമാധാനം, റവന്യു ഒഴികെയുള്ളവയില്‍ ഡെല്‍ഹി സര്‍കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഭരണഘടനയുടെ 239 എ എ അനുച്ഛേദപ്രകാരം ആര്‍ക്കാണ് ഡെല്‍ഹിയിലെ ഭരണപരമായ അധികാരമെന്ന വിഷയത്തിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍കാര്‍ ഡെല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്നാരോപിച്ച് ഡെല്‍ഹി സര്‍കാര്‍ നല്കിയ ഹര്‍ജിലാണ് വിധി പ്രസ്താവം.
ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണമില്ലാത്ത സര്‍കാര്‍, രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്ന് വിചാരണയ്ക്കിടെ ആം ആദ്മി പാര്‍ടി സര്‍കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഡെല്‍ഹി രാജ്യതലസ്ഥാനമായത് കൊണ്ടുതന്നെ ഇവിടുത്തെ ഭരണത്തില്‍ തങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍കാര്‍.
ഡെല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, സര്‍കാരിന്റെ ഉപദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് 2018-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. മാത്രമല്ല, കേന്ദ്രവും സര്കാരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷവും ഉദ്യോഗസ്ഥ നിയമനം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ ഡെല്‍ഹി സര്കാരും കേന്ദ്ര സര്കാരും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നിരുന്നു.
Keywords: AAP Leaders Hail Big Win In Supreme Court Over Row With Lt Governor, New Delhi, News, Politics, Supreme Court, Lt Governor, Constitution Bench, Chief Justice DY Chandrachud, Justice Ashok Bhushan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.