ഡല്‍ഹി മന്ത്രി മനീഷ് സിസോഡിയ വിദേശഫണ്ട് ദുര്‍വിനിയോഗം ചെയ്തതായി ആരോപണം
Feb 4, 2014, 15:00 IST
ന്യൂഡല്‍ഹി: ഡല്‍ഹി വിദ്യാഭ്യാസമന്ത്രിയും എ.എ.പിയിലെ രണ്ടാമനുമായ മനീഷ് സിസോഡിയക്കെതിരെ അഴിമതി ആരോപണം. കബീര്‍ എന്ന സന്നദ്ധസംഘടനയുടെ പേരില്‍ പിരിച്ചെടുത്ത വിദേശഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചുവെന്നാണ് ആരോപണം. 2012 ല്‍ നടത്തിയ പരിശോധന റിപോര്‍ട്ടിലാണ് എന്‍ജിഒക്കെതിരേ ക്രമക്കേട് ആരോപിക്കപ്പെടുന്നത്. വിവരാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ഗവേണിംഗ് ബോഡി അംഗങ്ങളില്‍ കേജരിവാളും ഉള്‍പ്പെടും. മതിയായ രേഖകളില്ലാതെയാണ് പണം കൈപ്പറ്റിയിരിക്കുന്നതെന്ന് 2012ലെ കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് കണ്ടെത്തിയിട്ടുണ്ട്.
സിസോഡിയയുടെ ഭാര്യയുടെ വീട്ടുവാടക, യാത്രാ ചെലവുകള്‍, കാര്‍ സര്‍വീസ് ചാര്‍ജ് തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചെന്നാണ് കണ്ടെത്തിയത്. രസീത് നല്‍കാതെയാണ് ഈ പണം ചെലവാക്കിയിരിക്കുന്നത്. 2008 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 17.7 ലക്ഷത്തോളം രൂപ രാജ്യത്തെ വിവരാവകാശപ്രവര്‍ത്തകര്‍ക്ക് എന്‍ജിഒ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച രേഖകള്‍ അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ സിസോഡിയക്ക് കഴിഞ്ഞിട്ടില്ല. ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളത്തിന്റേയും ആനുകൂല്യങ്ങളുടേയും രസീതുകളും എന്‍ജിഒ നല്‍കിയിട്ടില്ല.
രണ്ട് കോടിയോളം രൂപ കബീര്‍ സംഘടയ്ക്ക് ലഭിച്ചിട്ടുണ്ട്. വിദേശ ഫണ്ട് നിയന്ത്രണ നിയമമുസരിച്ചാണ് ക്രമക്കേട് സംബന്ധിച്ച് പരിശോധന നടത്തിയത്. എന്നാല്‍ ഇത് നേരത്തെ കോടതിയില്‍ തീര്‍പ്പാക്കിയ കേസാണെന്നും രാഷ്ട്രീയലക്ഷ്യം വെച്ച് ആരോപണമുന്നയിക്കാനാണ് പ്രശ്‌നം ഇപ്പോള്‍ കുത്തിപ്പൊക്കുന്നതെന്നും സിസോഡിയ വ്യക്തമാക്കി.
SUMMARY: New Delhi: Delhi Education Minister and chief minister Arvind Kejriwal’s close aide Manish Sisodia has brought fresh trouble for Aam Aadmi Party.
Keywords: National, Manish Sisodia, Delhi, Education Minister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.