ഖുര്‍ ആന്‍ കീറിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ കേസ്; പ്രതിക്ക് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് മൊഴി

 


മലര്‍കോട്ട്‌ല: (www.kvartha.com 04.07.2016) പഞ്ചാബില്‍ ഖുര്‍ ആന്‍ കീറിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ കേസ്. സംഭവത്തില്‍ അറസ്റ്റിലായ വിജയ് കുമാറാണ് നരേഷ് യാദവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഖുര്‍ ആന്‍ കീറിയാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് നരേഷ് വാഗ്ദാനം ചെയ്തുവെന്നാണ് മൊഴി.

മൂന്നുപേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അമൃത്സറിലെത്തുന്നതിന് തൊട്ടുമുന്‍പാണ് മൊഴി പുറത്തുവന്നിരിക്കുന്നത്.

വിജയുമായി നരേഷ് പതിവായി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ നരേഷിനെതിരെ അറസ്റ്റ് വാറണ്ട് ലഭ്യമാക്കാന്‍ പോലീസിനായിട്ടില്ല.

നരേഷിനെതിരായ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അരവിന്ദ് കേജരിവാള്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. അതേസമയം പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ആരോപണങ്ങള്‍ നിഷേധിച്ചു. നരേഷിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമെന്ന ആശങ്കയുള്ളതിനാല്‍ ഭരണകക്ഷിയായ അകാലിദള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ ആന്‍ കീറിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ കേസ്; പ്രതിക്ക് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് മൊഴി
SUMMARY: In a shocking development in the Malerkotla’s Quran desecration case, Aam Aadmi Party leader Naresh Yadav was today booked for motivating the tearing of the holy book. This revelation came right before AAP national convenor and chief minister of Delhi Arvind Kejriwal was to launch party's youth manifesto in Amritsar.

Keywords: Shocking, Development, Malerkotla’s Quran desecration case, Aam Aadmi Party, Naresh Yadav, Booked, Motivating, Tearing, Holy book, National convenor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia