സുരക്ഷ വേണ്ടെന്ന് കേജരിവാള്‍; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ഭൂഷണ്
Jan 8, 2014, 23:00 IST
ന്യൂഡല്‍ഹി: ഗാസിയാബാദിലുള്ള എ.എ.പിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷം സുരക്ഷ വേണ്ടെന്ന നിലപാടിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അതേസമയം ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് പ്രശാന്ത് ഭൂഷന് കുറ്റപ്പെടുത്തി. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഹിന്ദു രക്ഷ ദളിന്റെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. ഹിന്ദു രക്ഷ ദളിന്റെ പതാകയേന്തിയ നാല്പതോളം പ്രവര്‍ത്തകര്‍ കേജരിവാളിന്റെ വീടിന് സമീപമുള്ള ഓഫീസിന് നേര്‍ക്ക് കല്ലേറു നടത്തുകയും വടിയുപയോഗിച്ച് ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. പ്രവര്‍ത്തകരേയും ഇവര്‍ ആക്രമിച്ചതായി ആരോപണമുണ്ട്. സ്ത്രീകളെ അപമാനിക്കാനും ഇവര്‍ ശ്രമിച്ചു.
കശ്മീരില്‍ നിന്നും സൈന്യത്തെ പിന് വലിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധമെന്ന് ഹിന്ദു രക്ഷ ദളിന്റെ പ്രവര്‍ത്തകരില്‍ ഒരാള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഭൂഷണ് ആരോപിച്ചു. 2011ലും തന്റെ ഓഫീസിന് നേര്‍ക്ക് ഇതേ സംഘം ആക്രമണം നടത്തിയിരുന്നെന്നും തേജീന്ദര്‍ ബഗ്ഗ എന്നയാളാണ് ഇവരുടെ നേതാവെന്നും അദ്ദേഹം ആരോപിച്ചു. ഇയാള്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
SUMMARY: New Delhi: Arvind Kejriwal today said he or his Aam Aadmi Party (AAP) would not reconsider their refusal to take security after an attack this morning on the party's office that AAP leader Prashant Bhushan has blamed on the BJP.
Keywords: Aam Aadmi Party, AAP, Headquarters, Vandalised, Arvind Kejriwal, Prashant Bhushan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.