ഡല്‍ഹിയില്‍ അമിത് ഷായുടെ യുദ്ധപ്രഖ്യാപനം; ഞങ്ങളുടെ മുഖ്യ ശത്രു ആം ആദ്മി പാര്‍ട്ടി
Jan 22, 2015, 23:26 IST
ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തീപാറും മല്‍സരങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യാഴാഴ്ച നല്‍കിയത്. മുഖ്യശത്രുവായി ആം ആദ്മി പാര്‍ട്ടിയെ ഷാ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് മല്‍സരത്തില്‍ ഇല്ലെന്നും ഷാ പറഞ്ഞു.
കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി ബൂത്തുകളുടെ ചുമതല വഹിക്കുന്നവരോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. കഠിനമായി അദ്ധ്വാനിക്കണം. ഓരോ വോട്ടര്‍മാരുടേയും വാതിലില്‍ മുട്ടണം. എ.എ.പിക്കാര്‍ നുണയന്മാരാണെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഡല്‍ഹിയില്‍ ബിജെപി ജയിച്ചാല്‍ രാജ്യത്ത് എവിടേയും പാര്‍ട്ടിക്ക് ജയിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യം മാത്രമല്ല ലോകത്തിന്റേയും ശ്രദ്ധ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലാണ്. ഇവിടെ നമ്മള് ജയിച്ചാല്‍ എവിടേയും നമ്മളെ പിടിച്ചുനിര്‍ത്താന്‍ ആര്‍ക്കുമാകില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും അടക് മുതല്‍ കട്ടക് വരേയും നമുക്ക് നിഷ്പ്രയാസം കീഴടക്കാം അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എവിടേയുമില്ല. നമുക്ക് യുദ്ധം ചെയ്യേണ്ടത് ഒരേയൊരു പാര്‍ട്ടിയോടാണ്, ആം ആദ്മി പാര്‍ട്ടിയോട് അമിത് ഷാ പറഞ്ഞു.
SUMMARY: As Delhi heads for a high-pitched electoral battle, BJP president Amit Shah on Thursday said his party has a direct fight with "main rival" Aam Aadmi Party (AAP) and claimed Congress was nowhere in the contest in Delhi assembly elections.
Keywords: Aam Aadmi Party, Arvind Kejriwal, BJP, Kiren Bedi, Amit Shah.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.