ആപ്പിന്റെ അടുത്ത ലക്ഷ്യം 4 സംസ്ഥാനങ്ങള്‍ : യോഗേന്ദ്ര യാദവ്

 


ഡെല്‍ഹി: (www.kvartha.com 12/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സുനാമി വിജയം നേടിയ ആപ്പിന്റെ അടുത്ത ലക്ഷ്യം നാല് സംസ്ഥാനങ്ങളിലെ സാന്നിധ്യമാണെന്ന് യോഗേന്ദ്ര യാദവ്. പാര്‍ട്ടിയുടെ നയരൂപീകരണ വിദഗ്ധനാണ് യോഗേന്ദ്ര യാദവ്.

ബി.ജെ.പി ആധിപത്യമുള്ള  ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബില്‍ ഇതിനോടകം തന്നെ പാര്‍ട്ടിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. കൂടാതെ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടി  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ആപ്പിന്റെ അടുത്ത  ലക്ഷ്യം 4 സംസ്ഥാനങ്ങള്‍ : യോഗേന്ദ്ര യാദവ്ഇന്ത്യയില്‍ ഒരു ബദല്‍ രാഷ്ട്രീയത്തിനാണ് ആം ആദ്മി പാര്‍ട്ടി തുടക്കമിട്ടിരിക്കുന്നത്. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കുള്ള ഒരു  ബദലാണ് എ.എ.പി ലക്ഷ്യമിടുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

അഞ്ചു വര്‍ഷത്തിനകം ഏറ്റവും കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും എ.എ.പിക്ക്
സ്വാധീനം ഉണ്ടാക്കണം. പല സംസ്ഥാനങ്ങളിലും മികച്ച പ്രതിപക്ഷമില്ലാത്ത കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. മികച്ച പ്രതിപക്ഷം ആകാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഇവിടെയാണ് എ.എ.പിയുടെ പ്രസക്തിയുള്ളതെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  'AAP planning expansion, may target BJP-ruled states', New Delhi, Politics, Gujarat, Rajastan, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia