ഒരു കോടി അംഗങ്ങളെ ലക്ഷ്യമിട്ട് 'മേം ഭി ആം ആദ്മി' ക്യാമ്പയിന്‍

 


ഡല്‍ഹി: ഏപ്രില്‍മേയ് മാസങ്ങളില്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അനുയായികളുടെ എണ്ണം ഒരു കോടി തികയ്ക്കുക എന്ന ലക്ഷ്യത്തോടെ എ.എ.പി 'മേം ഭി ആം ആദ്മി' ക്യാമ്പയിന് തുടക്കമിട്ടു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. സൗജന്യ അംഗത്വമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഇതുവരെ അംഗത്വത്തിന് പത്തുരൂപയാണ് എ.എ.പി വാങ്ങിയിരുന്നത്. ജനുവരി 26ഓടെ അംഗങ്ങളുടെ എണ്ണം ഒരു കോടി തികയ്ക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
ഒരു കോടി അംഗങ്ങളെ ലക്ഷ്യമിട്ട് 'മേം ഭി ആം ആദ്മി' ക്യാമ്പയിന്‍ഏതൊരു ഇന്ത്യന്‍ പൗരനും എ.എ.പിയില്‍ അംഗമാകാം. എന്നാല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നവരെയും ചുമതലകള്‍ നല്‍കുന്നവരേയും വിശദമായ അന്വേഷണങ്ങള്‍ക്ക് വിധേയരാക്കുമെന്ന് കേജരിവാള്‍ അറിയിച്ചു. 07798220033 എന്ന നമ്പറിലേയ്ക്ക് എസ്.എം.എസ് അയക്കുകയോ മിസ്ഡ് കോള്‍ അടിക്കുകയോ ചെയ്ത് എ.എ.പി അംഗത്വം ഉറപ്പാക്കാമെന്നും കേജരിവാള്‍ വ്യക്തമാക്കി. നിരവധി പ്രമുഖര്‍ എ.എ.പിയിലെയ്ക്ക് വരുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ അഷുതോഷ് എ.എ.പിയില്‍ അംഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Delhi: With an eye on crucial General Elections in 2014, the Arvind Kejriwal-led Aam Aadmi Party (AAP) on Friday launched a massive all-India recruitment drive for which the party has decided to waive off its Rs 10 membership fee.
Keywords: Aam Aadmi Party, Mein Bhi Aam Aadmi, AAP Membership Drive, Arvind Kejriwal, Gopal Rai, 2014 General Elections
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia