ജനലോക്പാലിനെ ബിജെപിയും കോണ്‍ഗ്രസും ഭയപ്പെടുന്നു: എ.എ.പി

 


ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതിനെ ബിജെപിയും കോണ്‍ഗ്രസും ഭയപ്പെടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. എ.എ.പി സര്‍ക്കാരിന്റെ ജനലോക്പാല്‍ ബില്‍ ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു എ.എ.പി നേതാവ് അഷുതോഷ്. അഴിമതിക്കാരായ പാര്‍ട്ടി നേതാക്കള്‍ ജയിലിലാകുമെന്ന ഭയമാണ് ലോക്പാലിനെതിരെ തിരിയാന്‍ ഇരു പാര്‍ട്ടികളേയും പ്രേരിപ്പിക്കുന്നതെന്നും അഷുതോഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഷുതോഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനലോക്പാലിനെ ബിജെപിയും കോണ്‍ഗ്രസും ഭയപ്പെടുന്നു: എ.എ.പിഡല്‍ഹി ഗവര്‍ണര്‍ നജീബ് ജംഗ് കോണ്‍ഗ്രസ് ഏജന്റാണെന്ന കേജരിവാളിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് അഷുതോഷ് ബിജെപിയേയും കോണ്‍ഗ്രസിനേയും ലക്ഷ്യമിട്ട് രംഗത്തെത്തിയത്. കഴിഞ്ഞ 40 വര്‍ഷമായി ലോക്പാല്‍ പാസാക്കുന്നതിനെതിരെ ഗൂഡാലോചന നടത്തുകയാണ് ഇരു പാര്‍ട്ടികളുമെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാനത്തുനിന്നും ലോകായുക്തയെ മാറ്റിനിര്‍ത്താന്‍ കോടികളാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY:
New Delhi: The Delhi government led by Aam Aadmi Party and the Congress, which backs it up, on Saturday seemed headed for a showdown again over the Jan Lokpal Bill.

Keywords: Arvind Kejriwal, Delhi, Jan Lokpal Bill, Bharatiya Janata Party, Indian National Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia