എ.എ.പിക്ക് ഭരണം കുട്ടിക്കളി: സോണിയ ഗാന്ധി

 


ന്യൂഡല്‍ഹി: എ.എ.പിയേയും അരവിന്ദ് കേജരിവാളിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. എ.എ.പിക്ക് ഭരണം കുട്ടിക്കളിയാണെന്നും ഡല്‍ഹി അതിന് ഉത്തമ ഉദാഹരണമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ.

എ.എ.പിക്ക് ഭരണം കുട്ടിക്കളി: സോണിയ ഗാന്ധി
ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് വോട്ടുകളും ചോര്‍ത്തി വിജയം നേടിയ ശ്രദ്ധേയമായ പാര്‍ട്ടിയാണ് എ.എ.പി. 70 അംഗ നിയമസഭയില്‍ എട്ട് സീറ്റുകള്‍ മാത്രമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചത്. കൂടാതെ അരവിന്ദ് കേജരിവാള്‍ 15 വര്‍ഷമായി ഡല്‍ഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ 25,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയായി അധികാരമേറ്റ കേജരിവാള്‍ ലോക്പാല്‍ ബില്‍ പാസാക്കാനാവാത്തതിനെതുടര്‍ന്ന് 49 ദിവസത്തെ ഭരണത്തിന് അന്ത്യം കുറിച്ച് രാജിവെച്ചിരുന്നു. ഏപ്രില്‍ 10നാണ് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഒന്‍പത് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരങ്ങളാണ് നടക്കുന്നത്.

SUMMARY: New Delhi: Launching a sharp attack on Arvind Kejriwal-led Aam Aadmi Party, Congress President Sonia Gandhi on Sunday accused it of shying away from Delhi as it thought that running a government was a "child's play".

Keywords: Arvind Kejriwal, Aam Aadmi Party, Sonia Gandhi, Elections 2014, LS polls, Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia