'പണി കിട്ടാന്‍' സാധ്യത; ആരോപണങ്ങള്‍ ബിജെപി വിഴുങ്ങി; ആം ആദ്മി പാര്‍ട്ടി ഫണ്ടില്‍ കള്ളപ്പണമില്ലെന്ന് കേന്ദ്രം

 


ന്യൂഡല്‍ഹി: (www.kvartha.com 18/02/2015) ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍. വിദേശ ഇന്ത്യക്കാരില്‍ നിന്നും ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച ഫണ്ട് അനധികൃതമാണെന്ന് ആരോപിച്ച് ഡല്‍ഹി തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി രംഗത്തെത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ടിക്ക് ലഭിച്ച ഫണ്ടില്‍ കള്ളപ്പണമില്ലെന്ന് പറഞ്ഞ അരവിന്ദ് കേജരിവാള്‍ അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ടുകളെക്കുറിച്ച് മാത്രമല്ല, പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഫണ്ടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് കേജരിവാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ടില്‍ അനധികൃത പണമെത്തിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ആര്‍.എസ് എന്‍ഡ്‌ലോ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വാദം കേട്ടത്.

'പണി കിട്ടാന്‍' സാധ്യത; ആരോപണങ്ങള്‍ ബിജെപി വിഴുങ്ങി; ആം ആദ്മി പാര്‍ട്ടി ഫണ്ടില്‍ കള്ളപ്പണമില്ലെന്ന് കേന്ദ്രം അതേസമയം കേന്ദ്രം നടത്തിയ അന്വേഷണ റിപോര്‍ട്ട് കവറിലിട്ട് സീല്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ റിപോര്‍ട്ട് പഠിച്ച ശേഷമാകും തീരുമാനമെന്നും കോടതി വ്യക്തമാക്കി.

SUMMARY: Government on Wednesday informed Delhi High Court that nothing has been found against the Aam Aadmi Party (AAP) in its probe regarding allegations that it had received offshore funds in violation of FCRA provisions.

Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia