എ.എ.പിക്ക് തലവേദനയായി ഡല്‍ഹിയില്‍ ബിന്നിയും ബാംഗ്ലൂരില്‍ ഗോപിനാഥും

 


ന്യൂഡല്‍ഹി: ബുധനാഴ്ച എ.എ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയ ദിനമായിരുന്നു. ഡല്‍ഹിയില്‍ വിനോദ് കുമാര്‍ ബിന്നിയും ബാംഗ്ലൂരില്‍ സി.ആര്‍ ഗോപിനാഥും ആം ആദ്മി പാര്‍ട്ടിക്ക് വരും ദിനങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. വിനോദ് കുമാര്‍ ബിന്നി അധികാരത്തിനുവേണ്ടിയാണ് നേതൃത്വവുമായി ഇടയുന്നതെങ്കില്‍ ചില്ലറ വില്പനയിലെ വിദേശപങ്കാളിത്തമാണ് ഗോപിനാഥിനെ പാര്‍ട്ടി നേതൃത്വവുമായി ഉടക്കിപ്പിക്കുന്നത്.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെയാണ് വിനോദ് കുമാര്‍ ബിന്നി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും എ.എ.പിയിലേയ്ക്ക് എത്തിയ ബിന്നി മന്ത്രിസഭ രൂപീകരണസമയത്തും മന്ത്രിസ്ഥാനത്തെചൊല്ലി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ ചില്ലറ വില്പനയിലെ വിദേശപങ്കാളിത്തം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഗോപിനാഥ് രംഗത്തെത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് വ്യോമഗവേഷണ രംഗത്തെ പ്രമുഖന്‍ ഗോപിനാഥ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കുറഞ്ഞ നിര്‍മ്മാണചിലവിലൂടെ വ്യോമയാന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചയാളാണ് ഗോപിനാഥ്. പാര്‍ട്ടി വന്‍ പ്രചാരമാണ് ഗോപിനാഥിന്റെ കടന്നുവരവിന് നല്‍കിയത്.
എ.എ.പിക്ക് തലവേദനയായി ഡല്‍ഹിയില്‍ ബിന്നിയും ബാംഗ്ലൂരില്‍ ഗോപിനാഥുംഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചില്ലറ വിപണിയില്‍ അവസം നല്‍കുന്നുണ്ടെങ്കില്‍ പിന്നെന്തുകൊണ്ട് വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിക്കൂടാ എന്നാണ് ഗോപിനാഥിന്റെ ചോദ്യം. ചില്ലറ വിപണിയില്‍ വിദേശ കോര്‍പ്പറേറ്റുകള്‍ വന്നാല്‍ തൊഴിലവസരങ്ങളുണ്ടാകും. എ.എ.പി നിലപാട് പുനപരിശോധിക്കണം­ ഗോപിനാഥ് പറഞ്ഞു. മാത്രമല്ല ധൃതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്നും നേതൃത്വം പിന്മാറണമെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: It was a rocky Wednesday for the Aam Aadmi Party. In Delhi newly elected legislator Vinod Kumar Binny rebelled against the party leadership. (Read) In Bangalore, brand new member CR Gopinath asked party chief Arvind Kejriwal to reconsider his decision to scrap FDI in retail.
Keywords: AAP, Arvind Kejriwal, Captain Gopinath, FDI in retail, Vinod Kumar Binny
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia