അമേത്തി: എ.എ.പി നേതാവും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രഖ്യാപിത എതിരാളിയുമായ കുമാര്‍ വിശ്വാസ് അമേത്തിയില്‍ വീടുപണിയാന്‍ പോകുന്നു. കുമാര്‍ വിശ്വാസ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയെപോലെ രാജകൊട്ടാരത്തില്‍ താമസിക്കാനല്ല, മറിച്ച് ജനങ്ങള്‍ക്കൊപ്പം ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അതിനാണ് വീട് പണിയുന്നതെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.
അമേത്തിയെ താന്‍ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ വിശ്വാസ് താനൊരു സേവകനാണെന്നും യുവരാജാവല്ലെന്നും വ്യക്തമാക്കി.
രാഹുല്‍ പറയുന്നത് അമേത്തിയിലെ ജനങ്ങള്‍ അയാളുടെ കുടുംബമാണെന്നാണ്. എന്നാല്‍ അയാള്‍ രാജകൊട്ടാരത്തില്‍ താമസിക്കുന്നു. ആകാശത്തുകൂടി യാത്ര ചെയ്യുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് തലയ്ക്ക് മുകളില്‍ ഒരു കൂര പോലുമില്ല. ഇത് എന്തുതരത്തിലുള്ള കുടുംബ ബന്ധമാണ് കുമാര്‍ വിശ്വാസ് ചോദിച്ചു.
രാഹുല്‍ ഗാന്ധി അമേത്തിയിലെ വികസനത്തെക്കുറിച്ച് വാതോരാതെ പറയാറുണ്ടെങ്കിലും അമേത്തിയില്‍ വികസിച്ചതായി താനൊന്നും കണ്ടില്ലെന്നും വിശ്വാസ് പറഞ്ഞു.
SUMMARY: Amethi: Taking a swipe at Rahul Gandhi, AAP leader Kumar Vishwas on Thursday said he would build a house in Amethi and live with the people, unlike "Yuvraj" who stays in 'Rajmahal (palace)'.
Keywords: Aam Aadmi Party, AAP, Kumar Vishwas, Amethi, Rahul Gandhi, Congress, Lok Sabha elections, LS polls, House
അമേത്തിയെ താന്‍ ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ വിശ്വാസ് താനൊരു സേവകനാണെന്നും യുവരാജാവല്ലെന്നും വ്യക്തമാക്കി.
രാഹുല്‍ പറയുന്നത് അമേത്തിയിലെ ജനങ്ങള്‍ അയാളുടെ കുടുംബമാണെന്നാണ്. എന്നാല്‍ അയാള്‍ രാജകൊട്ടാരത്തില്‍ താമസിക്കുന്നു. ആകാശത്തുകൂടി യാത്ര ചെയ്യുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് തലയ്ക്ക് മുകളില്‍ ഒരു കൂര പോലുമില്ല. ഇത് എന്തുതരത്തിലുള്ള കുടുംബ ബന്ധമാണ് കുമാര്‍ വിശ്വാസ് ചോദിച്ചു.
Add caption |
SUMMARY: Amethi: Taking a swipe at Rahul Gandhi, AAP leader Kumar Vishwas on Thursday said he would build a house in Amethi and live with the people, unlike "Yuvraj" who stays in 'Rajmahal (palace)'.
Keywords: Aam Aadmi Party, AAP, Kumar Vishwas, Amethi, Rahul Gandhi, Congress, Lok Sabha elections, LS polls, House
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.