കേജരിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ നീക്കം

 


ഗാസിയാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് യുപി സര്‍ക്കാര്‍. സുരക്ഷ വിഷയത്തില്‍ വ്യാഴാഴ്ച (ഇന്ന്) ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കുമെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം എ.എ.പി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്നാണ് കേജരിവാളിന് സുരക്ഷ നല്‍കാന്‍ യുപി സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേജരിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ നീക്കംകേജരിവാളിന് ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ ജനവികാരം എതിരാകുമെന്ന ഭയമാണ് അദ്ദേഹത്തിന് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. അപകട സാധ്യത തള്ളിക്കളയാനാകില്ലെന്ന് കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്.
ഇതേതുടര്‍ന്ന് കേജരിവാളിന്റെ ഫ്‌ലാറ്റിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 13 ഹിന്ദു രക്ഷ ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
SUMMARY: Ghaziabad: Hours after the attack on the Aam Aadmi Party (AAP) headquarters in Kaushambi, Uttar Pradesh home department on Thursday is expected to take a decision on providing Z-category security to Delhi Chief Minister and AAP convener Arvind Kejriwal despite his refusal to accept any security for himself or his office here.
Keywords: Arvind Kejriwal, AAP, Prashant Bhushan, Bharatiya Janata Party, Delhi, Hindu Raksha Dal, Pinki Choudhary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia