സോംനാഥ് ഭാരതി ഒളിവില്‍

 


ന്യൂഡല്‍ഹി: (www.kvarttha.com 15.09.15) ഗാര്‍ഹിക പീഡനക്കേസില്‍ ഡെല്‍ഹി പോലീസ് അന്വേഷിക്കുന്ന ആം ആദ്മി പാര്‍ടി നേതാവും മുന്‍ ഡെല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍ പോയി.

ഭാരതിയൂമായി പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്രയുടെ പരാതിയില്‍ ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ കോടതി  തള്ളിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഭാരതിയെ കാണാതായിരിക്കുന്നത്. ആഗ്രയിലേക്ക് പോയതായാണ് പോലീസ് സംശയിക്കുന്നത്.

2012 ലാണ് സോംനാഥ് ഭാരതി മിത്രയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭാരതി തന്നെ ക്രൂരമായി പീഡിപ്പിക്കുന്നത് പതിവാണെന്നാണ് മിത്രയുടെ പരാതിയില്‍ പറയുന്നത്. തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

സോംനാഥ് ഭാരതി ഒളിവില്‍മിത്രയുടെ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ്
നിരന്തരം ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം ഡെല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ സോംനാഥ് ഭാരതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള പുതിയ ഡെല്‍ഹി മന്ത്രിസഭയില്‍ സോംനാഥ് ഭാരതി അംഗമല്ല. ഡെല്‍ഹിയിലെ ഒരു അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ആഫ്രിക്കന്‍ സ്ത്രീകളെ അന്യായമായി തടഞ്ഞുവെച്ചതിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ കെജ് രിവാള്‍ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന ഭാരതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

Also Read:
കാഞ്ഞങ്ങാട് സ്വദേശി ഉള്‍പെടെയുള്ള അഞ്ചംഗ കള്ളനോട്ട് സംഘം കോഴിക്കോട്ട് പിടിയില്‍; സംഘം കാസര്‍കോട്ടും കള്ളനോട്ടുകള്‍ വിതരണം ചെയ്തു
Keywords:  AAP's Somnath Bharti, wanted for domestic violence, hiding in Agra, cops suspect, New Delhi, Police, Court, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia