മോഡി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്; സത്യപ്രതിജ്ഞ 21ന്

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ എന്‍.ഡിഎ സഖ്യം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലേയ്ക്ക്. 281 സീറ്റുകളില്‍ വിജയമുറപ്പിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊള്ളുന്നു. 21ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

എന്‍.ഡി.എ സഖ്യത്തിന് ഇതുവരെ 335 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ 281 സീറ്റുകള്‍ ബിജെപിക്ക് മാത്രം സ്വന്തമാണ്. യുപിഎ സഖ്യത്തിന് ഇതുവരെ 64 സീറ്റുകളാണ് നേടാനായത്. ഇതില്‍ 51 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

തമിഴ്‌നാട്ടില്‍ 36 സീറ്റുകള്‍ നേടി എ.ഐ.എ.ഡി.എം.കെ മുന്നിലാണ്. മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമുല്‍ കോണ്‍ഗ്രസിന് 33 സീറ്റുകള്‍ നേടാനായി. ശിവസേനയ്ക്ക് 19 സീറ്റുകളാണ് ലഭിച്ചത്.

മോഡി സര്‍ക്കാര്‍ അധികാരത്തിലേയ്ക്ക്; സത്യപ്രതിജ്ഞ 21ന്1984ന് ശേഷം ഇതാദ്യമായാണ് ബിജെപിക്ക് ഇത്രയും വലിയ നേട്ടം കൈവരിക്കാനാകുന്നത്. കോണ്‍ഗ്രസിന് പോലും എത്തിപ്പിടിക്കാനാകാത്ത വന്‍ വിജയമാണ് ബിജെപിയുടേത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചതോടെ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ കൃത്യമായി.

ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 404 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിക്ക് നേടാനായത് നിസാര കാര്യമല്ല. സ്ഥിരതയുള്ള സര്‍ക്കാരിനെ രാജ്യത്തിന് നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

SUMMARY: The early leads and trends in General Elections 2014 suggest that the Narendra Modi-led Bharatiya Janata Party is heading for the biggest mandate for a single-party since 1984. Sonia and Rahul Gandhi have led the party to its worst defeat in its history.

Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi, Aam AAdmi Party, Arvind Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia