Abhishek Malhan | ബസ് യാത്രക്കിടെ റിയാലിറ്റി ഷോ താരം അഭിഷേക് മല്‍ഹാന്റെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടു; ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് യുട്യൂബര്‍
Oct 23, 2023, 18:14 IST
മുംബൈ: (KVARTHA) ബസ് യാത്രക്കിടെ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിയാലിറ്റി ഷോ താരവും പ്രശസ്ത യുട്യൂബറുമായ അഭിഷേക് മല്‍ഹാന്‍. സഹോദരിയുടെ യുട്യൂബ് ചാനലിലൂടൊണ് പണം നഷ്ടപ്പെട്ട വിവരം താരം വെളിപ്പെടുത്തിയത്. ഇതാദ്യമായിട്ടാണ് ഇത്രയധികം പണം കയ്യില്‍ സൂക്ഷിച്ചതെന്നും ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അഭിഷേക് വീഡിയോയില്‍ പറഞ്ഞു.
നേരത്തെ തന്നെ പിതാവ് കൂടുതല്‍ ശ്രദ്ധവേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പണം നഷ്ടപ്പെട്ടു. ഇത്തരമൊരു സാഹചര്യം എനിക്ക് നേരിടേണ്ടിവരുമെന്ന് കരുതിയില്ലെന്നും ഇപ്പോള്‍ കുറച്ചു കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കിലെന്ന് ചിന്തിക്കുകയാണെന്നും അഭിഷേക് പറയുന്നു.
ഇതാദ്യമായിട്ടാണ് ഇത്രയും അധികം പണം കയ്യില്‍ കരുതുന്നത്. എന്റെ പക്കല്‍ 1.5 ലക്ഷം രൂപയുണ്ടായിരുന്നു. കുറച്ച് ഇടപാടുകള്‍ തീര്‍ക്കാനാണ് പണം കയ്യില്‍ സൂക്ഷിച്ചത്. ഇപ്പോള്‍ എന്റെ ബാഗില്‍ പണമില്ല. ശൂന്യമാണ്- ഒഴിഞ്ഞ ബാഗ് കാണിച്ചുകൊണ്ട് അഭിഷേക് പറഞ്ഞു.
ഫുക്രാ ഇന്‍സാന്‍ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്നുണ്ട് അഭിഷേക്. യുട്യൂബില്‍ ഏഴ് മില്യന്‍ ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 4.2 മില്യന്‍ ഫോളോവേഴ്സും അഭിഷേകിനുണ്ട്.

Keywords: Abhishek Malhan loses Rs 1.5 lakh while traveling to Mumbai: My father cautioned, Mumbai, News, Abhishek Malhan, Money Lost, Bus, YouTube, Bus, Warning, Sister, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.