SC Verdict | ഡെല്‍ഹി ഹൈകോടതിയുടെ നിലപാട് അംഗീകരിക്കാനാകില്ല; അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
Jul 21, 2022, 17:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിച്ച ഡെല്‍ഹി ഹൈകോടതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിനെതിരെ സുപ്രീംകോടതി. സ്ത്രീയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ഭഛിദ്രമാകാമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍. 24 ആഴ്ചയുള്ള ഗര്‍ഭം നീക്കം ചെയ്യണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
സംഭവത്തില്‍ ഡെല്‍ഹി എയിംസ് മെഡികല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെഡികല്‍ ഗര്‍ഭഛിദ്ര നിയമത്തില്‍ ഭര്‍ത്താവ് എന്നല്ല പകരം പങ്കാളിയെന്നാണ് പറയുന്നത്. അവിവാഹിതരെ കൂടി ഉദേശിച്ചാണ് നിയമനിര്‍മാണം. ഗര്‍ഭത്തിന്റെ വേദനകളിലേക്ക് സ്ത്രീയെ വിടുന്നത് പാര്‍ലമെന്ററി ഉദേശത്തിനെതിരായി പോകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Keywords: News,National,India,New Delhi,Supreme Court of India,High Court of Kerala,Justice,Judiciary,Top-Headlines, 'Abortion Can't Be Denied Solely Because Woman Is Unmarried': Supreme Court Allows Unmarried Woman To Seek Termination Of Pregnancy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.