'ഇത് തികച്ചും ബുദ്ധിശൂന്യമായ നടപടി'; കാറില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന ഡെല്‍ഹി സര്‍കാരിന്റെ ഉത്തരവിനെ വിമര്‍ശിച്ച് കോടതി
Feb 2, 2022, 11:47 IST
ന്യൂഡെല്‍ഹി: (www.kvartha.com 02.02.2022) കാറില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കണമെന്ന ഡെല്‍ഹി സര്‍കാറിന്റെ ഉത്തരവ് ബുദ്ധിശൂന്യമെന്ന് കോടതി. എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം ഇപ്പോഴും നടപ്പിലാകുന്നതെന്ന് ചൊവ്വാഴ്ച കോടതി ചോദിച്ചു.
'ഡെല്‍ഹി സര്‍കാരിന്റെ ഉത്തരവാണിത്, എന്തുകൊണ്ടാണ് ഇത് പിന്‍വലിക്കാത്തത്, ഇത് തികച്ചും ബുദ്ധിശൂന്യമായ നടപടിയാണ്'. കാറില്‍ അമ്മയോടൊപ്പം ഇരുന്ന് കാപ്പി കഴിക്കുകയായിരുന്ന ആള്‍ മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ചുമത്തിയ കേസ് കോടതിയിലെത്തിയപ്പോഴാണ് ചോദ്യം ഉയര്‍ന്നത്.
സ്വന്തം കാറില്‍ നിങ്ങള്‍ ഇരിക്കുകയാണെങ്കിലും മാസ്‌ക് ധരിക്കണമോ? ഹൈകോടതി ബെഞ്ച് ചോദിച്ചു. എന്താണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ജസ്റ്റിസുമാരായ വിപിന്‍ സാംഗി, ജസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് ഡെല്‍ഹി സര്‍കാരിനോട് ചോദിച്ചു.
എന്നാല്‍ പ്രൈവറ്റ് കാറില്‍ ഒറ്റയ്ക്ക് മാസ്‌ക് ധരിക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതില്‍ ഇടപെടാനാകില്ലെന്ന് ഡെല്‍ഹി ഹൈകോടതി വിധി സര്‍കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ഉയര്‍ത്തിക്കാട്ടി.
എങ്കില്‍ ഡിവിഷന്‍ ബെഞ്ച് തന്നെ ഉത്തരവ് നീക്കണമെന്നായി അഭിഭാഷകന്‍. കോടതിക്ക് മുന്നിലെത്തുന്ന കാര്യങ്ങള്‍ മാത്രമേ പരിഗണിക്കാന്‍ സാധിക്കൂവെന്ന് ജസ്റ്റിസ് സാംഗി വ്യക്തമാക്കി. ഇങ്ങനെയൊരു ഉത്തരവ് മോശം കാര്യമാണെങ്കില്‍ എന്തുകൊണ്ട് സര്‍കാരിന് പിന്‍വലിച്ചുകൂടാ എന്നും കോടതി ചോദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.