ജെ എന്‍ യുവില്‍ രണ്ടും കല്‍പ്പിച്ച് എ ബി വി പി; തിരിച്ചുവരവ് ജോയിന്റ് സെക്രട്ടറി സ്ഥാനം സ്വന്തമാക്കി

 


ന്യൂഡല്‍ഹി: (www.kvartha.com 13.09.2015) പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജവഹര്‍ലാല്‍ നെഹ്‌റു യുണിവേഴ്‌സിറ്റി(ജെ എന്‍ യു)യില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് എ ബി വി പി. വെള്ളിയാഴ്ച നടന്ന സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് യൂണിവേഴ്‌സിറ്റിയുടെ നേതൃനിരയിലേക്കുള്ള എ ബി വി പിയുടെ മടങ്ങിവരവ്. എ ബി വി പി യുടെ സൗരബ് ശര്‍മ്മയാണ് ജവഹര്‍ലാല്‍നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ജോയിന്റ് സെക്രട്ടറി സ്ഥാനം സ്വന്തമാക്കി പതിനാല് വര്‍ഷത്തിനുശേഷം യൂണിവേഴ്‌സിറ്റിയുടെ ഭരണസമിതിയില്‍ എ ബി വി പിയുടെ സാന്നീധ്യമറിയിച്ചത്.

 2000ത്തിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സന്ദീപ് മഹാപാത്ര തെരഞ്ഞെടുക്കപ്പെട്ട് നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റിയുടെ നേതൃ പട്ടികയില്‍ എ ബി വി പി സാന്നിധ്യമറിയിക്കുന്നത്.

ജെ എന്‍ യുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ആള്‍ ഇന്ത്യാ സ്റ്റുഡന്റ് ഫെഡറേഷന്റെ കുഞ്ഞയ്യാ കുമാറും വൈസ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി എന്ന സീറ്റുകളിലേക്ക് യഥാക്രമം ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഷേഖഌറാഷിദ് ഷോറ രാമനാഗ എന്നിവരും വിജയിച്ചു. ദീര്‍ഘനാള്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിരുന്ന എ ഐ എസ് എയുടെ പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലും ഉണ്ടായ മാറ്റമാണ് സീറ്റുകള്‍ പലതും അവര്‍ക്ക് നഷ്ടപ്പെടാന്‍ കാരണമെന്നാണ് കുഞ്ഞയ്യയുടെ വിശദീകരണം. വിദ്യാര്‍ത്ഥികളുടെ ആവശ്യം നിറവേറ്റാന്‍ തങ്ങള്‍ക്ക് സാധിക്കാത്തതും തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കുുന്നതിന് കാരണമാവുന്നുണ്ടെന്നും കുഞ്ഞയ്യ പറഞ്ഞു.

ക്യാമ്പസ് സുരക്ഷ, ഹോസ്റ്റലില്‍ നല്ല സൗകര്യങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍. ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, സ്റ്റുഡന്റ്‌സ് ഫെഡറഏഷന്‍ ഓഫ് ഇന്ത്യാ, നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍സ് ഓഫ് ഇന്ത്യാ , ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷ്ന്‍, ബിര്‍സാ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നായി 22 പേരാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കാന്‍ ഉണ്ടായിരുന്നത്.

ജെ എന്‍ യുവില്‍ രണ്ടും കല്‍പ്പിച്ച് എ ബി വി പി; തിരിച്ചുവരവ് ജോയിന്റ് സെക്രട്ടറി സ്ഥാനം സ്വന്തമാക്കി


Also Read: പള്ളിയില്‍ നിന്ന് പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പാചകത്തൊഴിലാളി നേതാവിന്റെ പണം കവര്‍ന്നു

Keywords:  New Delhi, ABVP, Election,President, SFI, Students, National


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia