ഡ്രൈവറടക്കം 9 പേരെ കുത്തിക്കയറ്റിയ ഓട്ടോറിക്ഷയില്‍ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന ബസിടിച്ച് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും കിണറിനുള്ളില്‍ പതിച്ചു
Jan 31, 2020, 15:31 IST
മുബൈ: (www.kvartha.com 31.01.2020) ഡ്രൈവറടക്കം 9 പേരെ കുത്തിക്കയറ്റിയ ഓട്ടോറിക്ഷയില്‍ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന എംഎസ്ആര്‍ടിസി (MSRTC) ബസിടിച്ചു. ഓട്ടോറിക്ഷയേയും വലിച്ചിഴച്ചുകൊണ്ട് ഏറെ ദൂരം പോയി. തുടര്‍ന്ന് ഇരുവാഹനങ്ങളും കൂടി ചെന്നുപതിച്ചത് റോഡരികിലെ ഒരു പൊതുകിണറ്റിനുള്ളിലേക്ക്. ജനുവരി 28ന് വൈകുന്നേരം നാല് മണിക്ക് മഹാരാഷ്ട്രയിലെ നാസിക്കിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ദ്യോലാ-മാലേഗാവ് റോഡില്‍ വച്ചായിരുന്നു അപകടം.
അപകടത്തില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഒമ്പത് യാത്രക്കാരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 46 യാത്രക്കായിരുന്നു അപകടസമയത്ത് ബസിലുണ്ടായിരുന്നത്. ആകെ മരണസംഖ്യ ഇപ്പോള്‍ 26 ആയി. നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുള്ളതായി നാസിക് റൂറല്‍ എസ്പി ആരതി സിംഗ് പറയുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Mumbai, News, National, Death, Accident, hospital, Road, bus, Auto Driver, Well, Accident; bus, auto rickshaw fell in well after crash

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.