Accused Escaped | സിദ്ധു മൂസേവാല കൊലക്കേസ്: മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി റിപോർട്
Oct 2, 2022, 14:33 IST
ന്യൂഡൽഹി: (www.kvartha.com) പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി റിപോർട്. കേസിൽ പ്രതിയായ ദീപക് ടിനു പഞ്ചാബ് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.
ശനിയാഴ്ച രാത്രി കപൂർത്തല ജയിലിൽ നിന്ന് മാൻസ പൊലീസ് ടിനുവിനെ റിമാൻഡിൽ കൊണ്ടുവന്നപ്പോൾ ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് വിവരം. ടിനുവിനെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചാബി ഗായകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും, ക്രിമിനൽ നേതാവായ ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയുമാണ് ടിനു.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണ് സിദ്ധു മൂസ്വാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധു വെടിയേറ്റ് മരിച്ചത്. സുഹൃത്തിനും ബന്ധുവിനുമൊപ്പം ജീപിൽ മാൻസയിലെ ജവഹർ കെ ഗ്രാമത്തിലേക്ക് പോകവെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.