കന്നട നടനെ പോലീസ് ചെകിട്ടത്തടിച്ചതായി പരാതി

 


ബംഗളൂരു: (www.kvartha.com 30/01/2015) കന്നട നടനെ പോലീസ് ചെകിട്ടത്തടിച്ചതായി പരാതി. പ്രശസ്ത കന്നട യുവതാരമായ ചേതന്‍ കുമാറിനെയാണ് കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചത്.

ഇക്കാര്യം സംബന്ധിച്ച് പോലീസ് കമ്മീഷണര്‍ എം എമന്‍ റെഡ്ഡിക്ക് ചേതന്‍ കുമാര്‍ പരാതി നല്‍കി. അതേസമയം അള്‍സൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് സബ് ഇന്‍സ്‌പെക്ടര്‍ തന്നെ അടിച്ചതെന്നാണ് ചേതന്റെ പരാതി.

ജനുവരി 25 ന് രാത്രി 1.45 മണിയോടെയാണ് സംഭവം. ചര്‍ച്ച് സ്ട്രീറ്റില്‍ സുഹൃത്തുക്കളെ കാണാന്‍ പോയി തിരിച്ചുവരാനൊരുങ്ങുമ്പോള്‍ എസ് ഐ നവീന്‍ സുവേകര്‍ തന്റെയടുത്തേക്ക് വന്ന് വണ്ടിയുടെ താക്കോല്‍ ഊരിയെടുത്ത് പ്രകോപനമില്ലാതെ മര്‍ദിച്ചെന്നാണ് പരാതി.

തന്റെ മുഖത്തും തലയിലുമായി  ആറ് പ്രാവശ്യം അടിച്ചു. ഈ അവസരത്തില്‍ എസ് ഐയുടെ ഒപ്പമുണ്ടായിരുന്ന എ സി പി അമര്‍നാഥ് റെഡ്ഡി നോക്കിനില്‍ക്കുകയായിരുന്നു. അയാളുടെ കലി അടങ്ങിയശേഷമാണ് തന്നെ  പോകാന്‍ അനുവദിച്ചത്. പിന്നീട് നേരെ കബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിനിടെ സ്‌റ്റേഷനിലെത്തിയ എസ് ഐ നവീന്‍ സുവേകര്‍ അവിടെ വെച്ചും തന്നെ മര്‍ദിക്കുകയും ലോക്കപ്പില്‍ അടക്കുകയുമായിരുന്നു.

കന്നട നടനെ പോലീസ് ചെകിട്ടത്തടിച്ചതായി പരാതിനാടകത്തിലൂടെയാണ് ചേതന്‍ കുമാര്‍ സിനിമയിലെത്തിയത്. 2007 ല്‍ ആ ദിനഗളു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയ ചേതന് മികച്ച യുവനടനുള്ള ഉദയ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദശമുഖ, മൈന തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Actor alleges assault by policeman, Bangalore, Police Station, Complaint, Award, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia