മോര്‍ഫ് ചെയ്ത തന്റെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ടെലിവിഷന്‍ താരം
Jan 31, 2015, 12:00 IST
ചെന്നൈ:(www.kvartha.com 31/01/2015) മോര്‍ഫ് ചെയ്ത സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്നതായി ടെലിവിഷന്‍ താരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കി.
ടെലിവിഷന്‍ താരവും ഭര്‍ത്താവിനോടൊപ്പം മ്യൂസിക് ബാന്റ് നടത്തുന്ന എസ് ലാവണ്യയാണ് മോര്‍ഫ് ചെയ്ത സ്വന്തം ചിത്രം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുന്നതിനെതിരെ വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരത്തിലൊരു പരാതി ലാവണ്യ പോലീസിന് നല്‍കിയിരുന്നു. ദീപിക എന്ന പേരില്‍ വ്യാജപ്രൊഫൈല്‍ നിര്‍മിച്ച കുറ്റവാളി ലാവണ്യയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നിരവധി ടാഗുകളും കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ലാവണ്യ പറയുന്നു
പരാതിയെത്തുടര്‍ന്ന് ആ സൈറ്റുകള്‍ പോലീസ് ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റു സൈറ്റുകളില്‍ക്കൂടി ആ ചിത്രങ്ങള്‍ പ്രചരിക്കുകയാണെന്ന് പുതിയ പരാതിയില്‍ പറയുന്നു. ഇത് തന്റെ പ്രശസ്തിയ്ക്ക് കോട്ടമുണ്ടാക്കിയതായി പരാതിയില്‍ ലാവണ്യ പറയുന്നു. സ്വന്തം സുഹൃത്തുക്കളാണ് വീണ്ടും ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് സംശയിക്കുന്നതായും ലാവണ്യ കമ്മീഷണര്‍ ഓഫീസില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നയിക്കുന്നു
Also Read:
എരിയാലിലെ എന്‍.എം. ഇബ്രാഹിം നിര്യാതനായി

Keywords: Obscene, Photo, Social Network, Television, Actor, chennai, Police, Office, Husband, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.