Arrested | വിദ്വേഷ പരാമര്‍ശമടങ്ങിയ ട്വീറ്റുകള്‍: നടന്‍ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) കെആര്‍കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നടനും നിര്‍മാതാവും ട്രേഡ് അനലിസ്റ്റുമായ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു താരത്തിന്റെ അറസ്റ്റ്. മലാഡ് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദ്വേഷ പരാമര്‍ശമടങ്ങിയ 2020ലെ ചില ട്വീറ്റുകളിന്മേലുള്ള പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് വിവരം. ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാന്റെയും റിഷി കപൂറിന്റെയും മരണവുമായി ബന്ധപ്പെട്ട് കമല്‍ ആര്‍ ഖാന്‍ ചില ട്വീറ്റുകള്‍ നടത്തിയിരുന്നു. ഇര്‍ഫാന്‍ ഖാന്റെ മരണം താന്‍ മുന്‍പേ പ്രവചിച്ചിരുന്നുവെന്നും അടുത്തത് ആരാണെന്ന് തനിക്കറിയാമെന്നുമായിരുന്നു റിഷി കപൂറിന്റെ അനാരോഗ്യം സൂചിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ്.

Arrested | വിദ്വേഷ പരാമര്‍ശമടങ്ങിയ ട്വീറ്റുകള്‍: നടന്‍ കമല്‍ ആര്‍ ഖാന്‍ മുംബൈയില്‍ അറസ്റ്റില്‍

യുവസേനാ നേതാവ് രാഹുല്‍ കനല്‍ ആണ് ഈ ട്വീറ്റുകള്‍ മുന്‍നിര്‍ത്തി കമലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2020 ഏപ്രില്‍ 30ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് താരത്തിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അറസ്റ്റ് ചെയ്ത കമലിനെ മുംബൈ ബോറിവ്‌ലി കോടതിയില്‍ ഹാജരാക്കും.

സമൂഹമാധ്യത്തിലൂടെ സ്ഥിരമായി വിദ്വേഷ പ്രചരണം നടത്തുന്ന ആളാണ് കമല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാതി. ദേശ്‌ദ്രോഹി എന്ന സിനിമയിലൂടെയാണ് കമല്‍ ബോളിവുഡിലേക്ക് എത്തിയതെന്നും ആ പേര് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റവുമെന്നും രാഹുലിന്റെ പരാതിയില്‍ പറയുന്നു. ലോകം മുഴുവന്‍ മഹാമാരി വ്യാപിക്കുമ്പോഴും ഇത്തരത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ഒരാളുടെ മാനുഷികത എനിക്ക് മനസിലാവുന്നില്ല.

ഈ വ്യക്തി രാജ്യത്ത് ഇല്ല എന്നത് വ്യക്തമാണ്. ഐപിസി 505, 504, 501, 188, 117, 121, 153 (എ) വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു എന്നും രാഹുലിന്റെ പരാതിയില്‍ പറയുന്നു.

പുതിയ ബോളിവുഡ് ചിത്രങ്ങളുടെ റിവ്യൂ തന്റേതായ ശൈലിയില്‍ അവതരിപ്പിക്കാറുള്ള കമലിന് ട്വിറ്ററില്‍ 51 ലക്ഷവും യുട്യൂബില്‍ 11 ലക്ഷവും ഫോളോവേഴ്‌സ് ഉണ്ട്.

Keywords: Actor Kamal R Khan Arrested Over Controversial 2020 Tweets, Mumbai, News, Cine Actor, Arrested, Bollywood, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia